നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമെന്ന് കെ ടി ജലീൽ; എല്ലാ രേഖയും കൈയിലുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

  കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമെന്ന് കെ ടി ജലീൽ; എല്ലാ രേഖയും കൈയിലുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

  കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു

  പി കെ കുഞ്ഞാലിക്കുട്ടി, കെ ടി ജലീൽ

  പി കെ കുഞ്ഞാലിക്കുട്ടി, കെ ടി ജലീൽ

  • Share this:
   തിരുവനന്തപുരം: നിയമസഭയിൽ കൊമ്പുകോർത്ത് മുൻമന്ത്രിമാരായ കെ ടി ജലീലും പി കെ കുഞ്ഞാലിക്കുട്ടിയും. ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു ജലീൽ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണമാണ് ജലീൽ ഉയർത്തിയത്.

   കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു. ''പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്‍റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവും''- ജലീല്‍ പറഞ്ഞു.

   എന്നാൽ, ജലീല്‍ പറയുന്നത് അവാസ്തവമായ കാര്യങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. മകന്‍റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍ ആര്‍ ഐ അക്കൗണ്ട് ആണ്. പണത്തിന്‍റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്‍റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

   'സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിച്ചത് മുസ്ലിം സമൂഹത്തോടുള്ള കൃത്യമായ നീതികേടാണ്.' പി.കെ കുഞ്ഞാലിക്കുട്ടി

   സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുള്ളവാക്കുന്നതുമായിരുന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണെന്നും ഇത് മുസ്ലിം സമൂഹത്തോടുള്ള കൃത്യമായ നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

   ഇന്ത്യന്‍ മുസ്ലിംകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യഭ്യാസ സ്ഥിതി പഠിക്കുന്നതിനായി 2005ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ആധികാരിക സമിതിയാണ് സച്ചാര്‍ കമ്മീഷന്‍. പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ക്കൊപ്പം ഇന്ന് മുഖ്യമന്ത്രിയെ കണ്ടതായും അദ്ദഹം പറഞ്ഞു.

   ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം - ഇന്ത്യന്‍ മുസ്ലിംകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യഭ്യാസ സ്ഥിതി പഠിക്കുന്നതിനായി 2005ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ആധികാരിക സമിതിയാണ് സച്ചാര്‍ കമ്മീഷന്‍. സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുള്ളവാക്കുന്നതുമായിരുന്നു. 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി യു.പി.എ സര്‍ക്കാറിന്റെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍.മറ്റ് സംസ്ഥാനങ്ങള്‍ ഏറിയും കുറഞ്ഞും സച്ചാര്‍ റിപ്പോര്‍ട്ട് അത്പോലെ നടപ്പാക്കിയപ്പോള്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിച്ചാണ് ഇത് നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിച്ചിരിക്കുകയാണ്. ഇത് മുസ്ലിം സമൂഹത്തോടുള്ള കൃത്യമായ നീതികേടാണ്. ഇത് അനുവദിക്കാന്‍ സാധ്യമല്ല.സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക- പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ക്കൊപ്പം ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി.
   Published by:Rajesh V
   First published:
   )}