മനുഷ്യശൃംഖലയിൽ പങ്കെടുത്തതിലൂടെ സമസ്ത നേതാക്കൾ ലീഗിന്റെ പോക്കറ്റിലെ പേനയല്ലെന്ന് തെളിയിച്ചു: കെടി ജലീൽ
മനുഷ്യ ശൃഖലയിൽ പങ്കെടുത്തതിന്റെ പേരിൽ നടപടിയെടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്നും ജലീൽ

കെടി ജലീൽ
- News18
- Last Updated: January 28, 2020, 9:26 PM IST
കൊച്ചി: മനുഷ്യശൃഖലയിൽ പങ്കെടുത്ത സമസ്തയുടെ നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി കെടി ജലീൽ. സമസ്ത നേതാക്കൾ ലീഗിന്റെ പോക്കറ്റിലെ പേനയല്ലെന്നു തെളിയിച്ചതായും ജലീൽ കൊച്ചിയിൽ പറഞ്ഞു.
മുസ്ലിം സമുദായത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ പ്രതികരണമുണ്ടായിട്ടില്ല. മുത്തലാഖ് അടക്കമുള്ള പല വിഷയങ്ങളിലും വേണ്ട സമയത്തു പ്രതികരണം ഉണ്ടായില്ല. ഈ സമീപനം കേന്ദ്ര സർക്കാർ മുതലാക്കുകയാണ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ എന്തിനാണ് മൗനം പാലിക്കുന്നതെന്നും ജലീൽ ചോദിച്ചു. ALSO READ: നടപടി നേരിട്ട ലീഗ് നേതാവിന് പിന്തുണയുമായി CPM; നേതാക്കൾ കെ എം ബഷീറിന്റെ വീട്ടിൽ
ഈ സമീപനം തുടർന്നാൽ ലീഗിന് എൽഡിഎഫ് മായി സഹകരിക്കേണ്ടി വരും. മുസ്ലിം സമുദായത്തിനു വലിയ ഭീതി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇങ്ങനെ പോയാൽ തെരഞ്ഞെടുപ്പ് വരുമ്പോൾ വോട്ടു ചെയ്യാൻ ഇവിടെ മുസ്ലിങ്ങൾ ഉണ്ടാകില്ല.
വോട്ടു രാഷ്ട്രീയം നോക്കിയല്ല ഇവിടെ പ്രതികരിക്കേണ്ടത്. പൗരത്വ ബില്ലിൽ കോൺഗ്രസിന് ഏകീകൃത അഭിപ്രായമില്ലെന്നാണ് എ കെ ആന്റണിയുടെ പ്രസ്താവന തെളിയിക്കുന്നത്. യോജിച്ചുള്ള സമരത്തിന്റെ ആശയങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇവിടെയുള്ളവർ അങ്ങനെയല്ല പ്രവർത്തിക്കുന്നത്. യുഡിഫിന് ഈ ധാരണ തിരുത്തേണ്ടി വരും.
എൽഡിഎഫ് മനുഷ്യ ശൃഖലയിൽ പങ്കെടുത്തതിന്റെ പേരിൽ നടപടിയെടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്നും ജലീൽ പറഞ്ഞു.
മുസ്ലിം സമുദായത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ പ്രതികരണമുണ്ടായിട്ടില്ല. മുത്തലാഖ് അടക്കമുള്ള പല വിഷയങ്ങളിലും വേണ്ട സമയത്തു പ്രതികരണം ഉണ്ടായില്ല. ഈ സമീപനം കേന്ദ്ര സർക്കാർ മുതലാക്കുകയാണ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ എന്തിനാണ് മൗനം പാലിക്കുന്നതെന്നും ജലീൽ ചോദിച്ചു.