നേട്ടമുണ്ടാക്കിയെന്ന് കെ ടി ജലീല്‍; ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്ന് അധ്യാപികയുടെ കമന്റ്
അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

News18
- News18 Malayalam
- Last Updated: January 17, 2021, 2:53 PM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ മന്ത്രി കെ.ടി ജലീൽ നശിപ്പിച്ചെന്ന കമന്റുമായി അധ്യാപിക. ഉന്ന വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെ ടി ജലീലിന്റ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അധ്യാപികയുടെ കമന്റ്. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് അധ്യാപിക ആതിര പ്രകാശ് മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്ന് അഭിപ്രായപ്പെട്ടത്. അധ്യാപികയുടെ കമന്റിന് മന്ത്രിയും മറുപടി നൽകിയിട്ടുണ്ട്.
അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിതച്ചതല്ലേ കൊയ്യൂ എന്നും അദ്ദേഹം പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായെന്താണുള്ളതെന്ന് അധ്യാപിക തിരിച്ചു ചോദിച്ചു. ഇതിനിടെ മന്ത്രി എതിരാളികള്‍ക്കെതിരെ നടക്കുന്നയത്രയും മോശമാണോ ഈ കമന്റെന്ന ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്. Also Read 'തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല'; അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് സൂചന നല്കി മന്ത്രി ജി.സുധാകരന്
കേരള ബജറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടമാണ് എന്നാണ് എഫ്ബി പോസ്റ്റില്‍ മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. മേഖലയിൽ തന്റെ കാലത്തുണ്ടായ നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അധ്യാപകര്‍ 2006 ലെ നിരക്കില്‍ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പില്ലായ്മ കാരണമാണെന്നായിരുന്നു വിമർശനം. കോളേജ് അധ്യാപകരുടെ ശമ്പളനിരക്ക് സ്വീപ്പര്‍മാരോളും താഴ്ന്നതാണെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.
അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിതച്ചതല്ലേ കൊയ്യൂ എന്നും അദ്ദേഹം പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായെന്താണുള്ളതെന്ന് അധ്യാപിക തിരിച്ചു ചോദിച്ചു. ഇതിനിടെ മന്ത്രി എതിരാളികള്‍ക്കെതിരെ നടക്കുന്നയത്രയും മോശമാണോ ഈ കമന്റെന്ന ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്.