''പടച്ചവന് വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു''- ജലീല്‍ ഫേസ്ബുകില്‍ കുറിച്ചു. സ്വര്‍ണക്കടത്തും അതിനെ തുടർന്നുള്ള പ്രോട്ടോക്കോള്‍ ലംഘനക്കേസിലും മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തി മുസ്ലീം ലീഗ് മന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതികരണവുമായി മന്ത്രി എത്തിയത്.
ഏതാനും മണിക്കീറുകൾക്ക് മുമ്പാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ എം.സി. കമറുദ്ദീന്റെ അറസ്റ്റ് ചെയ്തത്. ചന്ദേര പൊലിസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. ഐപിസി 420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന് ഒരു വർഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.