യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം: കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കെ.ടി ജലീല്‍
യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം: കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കെ.ടി ജലീല്‍
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടല്ല ഗവര്‍ണറെ കണ്ടതെന്നും മറ്റൊരു വിഷയം സംസാരിക്കാനായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ചര്‍ച്ചയ്ക്കിടെ യൂണിവേഴ്സിറ്റി കോളജ് വിഷയവും ഉയര്‍ന്നുവന്നു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ടല്ല ഗവര്‍ണറെ കണ്ടതെന്നും മറ്റൊരു വിഷയം സംസാരിക്കാനായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെ യൂണിവേഴ്സിറ്റി കോളജ് വിഷയവും ഉയര്‍ന്നുവന്നു.
സര്‍വകലാശാല വി.സിയോടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളജിലെ മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റി. ചില അധ്യാപകരേയും സ്ഥലംമാറ്റേണ്ടിവരും. അക്കാര്യങ്ങളിൽ നടപടി എടുക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.