നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഐസ്ക്രീം കേസും ലോകായുക്ത വിധിയും തമ്മിൽ എന്ത് ബന്ധം? ചോദ്യങ്ങൾ ഉയർത്തി കെ.ടി. ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

    ഐസ്ക്രീം കേസും ലോകായുക്ത വിധിയും തമ്മിൽ എന്ത് ബന്ധം? ചോദ്യങ്ങൾ ഉയർത്തി കെ.ടി. ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

    ലോകായുക്ത വിധിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ഐസ്ക്രീം പാർലർ കേസ് ഓർമിപ്പിച്ച് ഫേസ്ബുക് പോസ്റ്റിൽ ജലീൽ ഉന്നംവെക്കുന്നത് ആരെ?

    കെ.ടി. ജലീൽ

    കെ.ടി. ജലീൽ

    • Share this:
    ലോകായുക്ത വിധിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ഐസ്ക്രീം പാർലർ കേസ് ഓർമിപ്പിച്ച് ഫേസ്ബുക് പോസ്റ്റിൽ ജലീൽ ഉന്നംവെക്കുന്നത് ആരെ? ലോകായുക്ത വിധിയുടെ നാൾവഴികളെ പറ്റി ചിലത് വിശദമായി പറയാനുണ്ട് എന്ന് കുറിച്ച കെ.ടി. ജലീൽ, ഐസ്ക്രീം പാർലർ കേസും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. കെ.ടി. ജലീലിൻ്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

    "എന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധുനിയമന കേസിൽ വിധി പറഞ്ഞതെന്നും അതുകൊണ്ടു എനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചത്. എൻ്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്. ലോകായുക്ത വിധിയുടെ നാൾവഴികളെ കുറിച്ച് ചിലത് പറയാനുണ്ട്.

    വിശദമായി അത് പിന്നീട് പറയാം. നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്ക്രീം പാർലർ കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്.  15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നിയമനം. ഒരു ദിവസത്തോടെ  ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക "



    ഉയരുന്ന ചോദ്യങ്ങൾ ഇങ്ങനെ..

    ആരായിരുന്നു ഐസ്ക്രീം കേസിൽ വിധി പറഞ്ഞ ആ ജഡ്ജി ?
    ആ ജഡ്ജിയും ജലീൽ ചൂണ്ടിക്കാട്ടിയ സമയത്ത് എം ജി സർവകലാശാല വി സി ആയ വ്യക്തിയും തമ്മിൽ എന്താണ് ബന്ധം?
    ഈ രണ്ട് സംഭവങ്ങൾക്കും ലോകായുക്ത വിധിയുമായി എന്ത് ബന്ധം ? ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കെ.ടി.  ജലീൽ തന്നെ വിശദമായി ഏറെ വൈകാതെ നൽകും എന്ന് പ്രതീക്ഷിക്കാം.

    ലോകായുക്ത വിധിക്ക് എതിരെ ജലീൽ നൽകിയ ഹർജിയിൽ ഇന്ന് സുപ്രീം കോടതിയിൽ സംഭവിച്ചത് എന്ത് എന്ന് കൂടി വായിക്കാം. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരിക്കെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ വലിയ തിരിച്ചടിയാണ് കെ.ടി. ജലീലിന് ഉണ്ടായത്. ലോകായുക്ത ഉത്തരവിനെയും, അത് ശരിവച്ച ഹൈക്കോടതി നടപടിയെയും ചോദ്യം ചെയ്ത് ജലീൽ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി ബന്ധു അല്ലായിരുന്നുവെങ്കിൽ ജലീലിന്റെ വാദങ്ങൾ പരിശോധിച്ചേനെയെന്നു പറഞ്ഞു.

    ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടത്തെലെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നടപടി ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തിയ കോടതി ലോകായുക്ത കണ്ടെത്തലുകൾ ശരിവെച്ചു. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നായിരുന്നു  ലോകായുക്ത കണ്ടെത്തൽ. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെച്ചു.

    ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം പോലും ലോകായുക്ത നടത്തിയില്ലെന്നാണ് ജലീലിന്റെ പരാതി. ലോകായുക്ത നിയമത്തിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. രേഖകളും വസ്തുതകളും പരിശോധിക്കാതെയാണ് തനിക്കെതിരെയുള്ള കണ്ടെത്തലുകളെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും ഹർജിയിൽ ജലീൽ ചൂണ്ടിക്കാട്ടി. എന്നാൽ ബന്ധുവിന്റെ നിയമനത്തിന് വേണ്ടി യോഗ്യത മാനദണ്ഡത്തിൽ മാറ്റം വരുത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ഇത് ശരിയെന്ന് കോടതി പറഞ്ഞു. തുടർന്ന് ഹർജി തള്ളാൻ തീരുമാനിച്ചതോടെ ജലീൽ ഹർജി പിൻവലിച്ചു.
    Published by:user_57
    First published:
    )}