• HOME
  • »
  • NEWS
  • »
  • kerala
  • »
  • KT Jaleel | 'ഉമ്മൻ ചാണ്ടി സർ കളവ് പറയരുത്'; ലോകായുക്തയ്ക്ക് എതിരെ ഫേസ്ബുക്ക് യുദ്ധം തുടർന്ന് കെ.ടി. ജലീൽ

KT Jaleel | 'ഉമ്മൻ ചാണ്ടി സർ കളവ് പറയരുത്'; ലോകായുക്തയ്ക്ക് എതിരെ ഫേസ്ബുക്ക് യുദ്ധം തുടർന്ന് കെ.ടി. ജലീൽ

'ദയവായി എന്നോട് ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്': ജലീൽ

കെ.ടി. ജലീൽ

കെ.ടി. ജലീൽ

  • Last Updated :
  • Share this:
ലോകായുക്തയ്ക്ക് (Lokayukta) എതിരെ ഫേസ്ബുക്ക് ആക്രമണം തുടർന്ന് മുൻമന്ത്രി കെ.ടി. ജലീൽ (K.T. Jaleel) . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മറുപടി എന്ന നിലയിലാണ് പുതിയ പോസ്റ്റ്. എം.ജി. സർവകലാശാല വി.സി. ആയി ഡോ: ജാൻസി ജെയിംസിനെ നിയമിച്ചത് ഐസ്ക്രീം പാർലർ കേസിൽ അനുകൂല വിധി പറഞ്ഞതിൻ്റെ പ്രത്യുപകാരം ആണെന്ന് ജലീൽ ആവർത്തിക്കുകയാണ്.

ലോകായുക്തയിൽ ജലീലിനെതിരെ വിധി പറഞ്ഞ മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ആയിരുന്നു ഐസ്ക്രീം പാർലർ കേസിൽ വിധി പറഞ്ഞ ബെഞ്ചിൽ ഉണ്ടായിരുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബന്ധുവായ ഡോ: ജാൻസി ജെയിംസിനെ എം.ജി. സർവകലാശാല വി.സി. ആക്കി നിയമിച്ചത് ഐസ്ക്രീം പാർലർ കേസിൽ അനുകൂല വിധി പറഞ്ഞതിൻ്റെ പ്രത്യുപകാരമാണെന്നുമാണ് ജലീൽ ആരോപിക്കുന്നത്.

തനിക്കെതിരെയുണ്ടായ ലോകായുക്ത വിധിക്ക് പിന്നിലും ലോകായുക്ത ജഡ്ജിയായ സിറിയക് ജോസഫിന് യുഡിഎഫ് അനുകൂല താൽപര്യങ്ങൾ ഉണ്ട് എന്നാണ് ജലീൽ ആക്ഷേപിക്കുന്നത്. നാല് ദിവസം മുൻപാണ് ജലീൽ തൻ്റെ ഫേസ്ബുക്ക് വഴി ഇക്കാര്യങ്ങൾ വിശദമാക്കി പോസ്റ്റുകൾ ഇട്ടുതുടങ്ങിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്താവനകൾക്ക് മറുപടിയായാണ് പുതിയ പോസ്റ്റ്.

എം.ജി. സർവകലാശാല വി.സി. നിയമനത്തിനായി ഡോ: ജാൻസി ജെയിംസിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്നും, മൂന്ന് പേരുകൾ ഉണ്ടായിരുന്നു എന്നും ജലീൽ വിശദമാക്കുന്നു. "ദയവായി എന്നോട്  ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത് " എന്നും പറഞ്ഞാണ് ജലീൽ എഴുത്ത് അവസാനിപ്പിക്കുന്നത്. ജലീലിൻ്റെ പോസ്റ്റ് ഇങ്ങനെ:

ഉമ്മൻ ചാണ്ടി സാറേ കളവ് പറയരുത്.

2004 നവംബർ 15 ന് നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഡോ: ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സെനറ്റിന്റെ പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഡ്വ: ഹരികുമാർ നിലവിലെ വൈസ് ചാൻസലറും പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമെല്ലാമായ ഡോ. സിറിയക്ക് തോമസിന് രണ്ടാമൂഴം നൽകണമെന്നാണ് നിർദ്ദേശിച്ചത്. സർക്കാർ പ്രതിനിധി ഡോ. ജാൻസി ജെയിംസിന്റെ പേരും നിർദ്ദേശിച്ചു.

ഒന്നിൽ കൂടുതൽ പേരുണ്ടായാൽ മൂന്ന് പേർ വേണമെന്ന വ്യവസ്ഥ ഉള്ളതിനാൽ മൂന്നാമതായി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ കൊല്ലത്തുകാരനായ ഒരു പ്രൊഫസറുടെ പേരും ചേർത്ത് മൂന്ന് പേരുടെ പാനലാണ് ചാൻസലർക്ക് നൽകിയത്. ലിസ്റ്റിൽ ഒന്നാം നമ്പറുകാരനായി നിലവിലെ വിസി കൂടിയായ ഡോ. സിറിയക് തോമസിന്റെ പേര് രണ്ടാമതും നിർദ്ദേശിക്കപ്പെട്ടതിനാൽ  ചേർക്കണമെന്ന് സെർച്ച് കമ്മിറ്റിയിലെ UGC പ്രതിനിധി ഡോ ജ്ഞാനമാണ് ആവശ്യപ്പെട്ടത്.അങ്ങിനെ അന്നത്തെ മൂന്ന് പേരുടെ ലിസ്റ്റിൽ എല്ലാം കൊണ്ടും യോഗ്യനായിരുന്ന ഒന്നാം നമ്പറുകാരൻ ഡോ സിറിയക് തോമസിനെ തഴഞ്ഞാണ് ഡോ ജാൻസിയെ എംജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറായി നിയമിച്ചത്. പിന്നെ UDF നേതാവിന്റെ കേസിന്റെ കാര്യം. ഹൈക്കോടതിയിൽ 22.11.2004 ന് ഫയൽ ചെയ്ത കേസിന് ആധാരമായ സംഭവം നടന്നത് 28.10.2004 നാണ്. വിസി നിയമനം നടന്നത് 15.11.2004 നും. നിയമനം കിട്ടി കൃത്യം എഴുപത്തി രണ്ടാം പക്കമായിരുന്നു ഹൈക്കോടതി വിധി.

UDF ആണല്ലോ? പ്രതിഫലം മുൻകൂർ പറ്റിയില്ലെങ്കിൽ അത് പിന്നെ വായുവാകും എന്ന് ചാണ്ടി സാറിനെയും മറ്റു വിരുതൻമാരെയും നന്നായറിയാവുന്ന 'ഏമാന്' ആരെങ്കിലും പറഞ്ഞ് കൊടുക്കണോ?
പിന്നെ ഒരു കാര്യം. ദയവായി എന്നോട് ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബാണ്. ഗവർണ്ണർ ആർ.എസ്. ഭാട്ടിയാജിയും.

ഡോ. സിറിയക്ക് തോമസിന് നറുക്ക് വീഴുമെന്നായപ്പോൾ ഉമ്മൻ ചാണ്ടി സാറേ അങ്ങ് നേരിട്ട് സീനിയർ കോൺഗ്രസ് നേതാവായിരുന്ന ഗവർണർ ഭാട്ടിയാജിയെ നേരിൽ പോയി കണ്ട് ഡോ: ജാൻസിക്കായി ചരടുവലി നടത്തിയത് നാട്ടിൽ പാട്ടാണ്.
Published by:user_57
First published: