നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വണ്ടിയുടെ ബ്രേക്കൊന്ന് പോയാ മതി'; കെ ടി ജലീലിന് വാട്സാപ്പിൽ വധഭീഷണി

  'വണ്ടിയുടെ ബ്രേക്കൊന്ന് പോയാ മതി'; കെ ടി ജലീലിന് വാട്സാപ്പിൽ വധഭീഷണി

  ''എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്റെയീ സിപിഐഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ""- എന്നാണ് വോയിസ് ക്ലിപ്പ് തുടങ്ങുന്നത്...

  കെ ടി ജലീൽ

  കെ ടി ജലീൽ

  • Share this:
   മലപ്പുറം: മുന്‍മന്ത്രി കെ. ടി. ജലീലിനെ വാഹനാപകടത്തില്‍പെടുത്തുമെന്ന് വാട്സാപ്പിൽ ഭീഷണി സന്ദേശം. ഹംസ എന്ന പേരിൽ ശബ്ദസന്ദേഷമായാണ് ഭീഷണിയെത്തിയത്. ഇതുസംബന്ധിച്ച് കെ ടി ജലീൽ പൊലീസിൽ പരാതി നൽകി. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്ബോള്‍ ഇരിക്കുന്ന കൊമ്ബാണ് ജലീല്‍ മുറിക്കുന്നതെന്ന് ഓര്‍ക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

   ''എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്റെയീ സിപിഐഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാല്‍ മതി. നല്ലോണം ഓര്‍മ്മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓര്‍മ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ'- ഇതായിരുന്നു വോയിസ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. കോഴിക്കോട്, മലപ്പുറം ഭാഗത്തുള്ള സംസാരശൈലിയിലാണ് ശബ്ദ സന്ദേശം ലഭിച്ചത്.

   Also Read- 'ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് മുഈന്‍ അലിയെ ചുമതലപ്പെടുത്തിയത്'. പി.എം. എ സലാം

   ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കെ ടി ജലീലിന്‍റെ വെളിപ്പെടുത്തലുകൾ മുസ്ലീം ലീഗിനുള്ളിൽ വലിയ ചർച്ചയായിരുന്നു. പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് പ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ അജ്ഞാതനിൽനിന്ന് ജലീലിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

   ലീഗ് സൈബര്‍ പോരാളികള്‍ തന്റെ പേരില്‍ കൃത്രിമ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതായി കെ ടി ജലീല്‍

   ലീഗ് സൈബര്‍ പോരാളികള്‍ തന്റെ പേരില്‍ കൃത്രിമ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതായി കെ ടി ജലീല്‍ .ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാന്‍ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

   കെ ടി ജലീല്‍ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
   Published by:Anuraj GR
   First published: