തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ (Swapna Suresh) സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീൽ (KT Jaleel). തനിക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് മാധവ വാര്യരെ സ്വപ്ന സുരേഷ് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണെന്ന് കെ ടി ജലീല്‍ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണ്. അദ്ദേഹത്തെ കുറച്ചുനാളുകളായി തനിക്ക് അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട് അതിനപ്പുറം ഒന്നുമില്ലെന്നും ജലീല്‍ വ്യക്തമാക്കി. മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Also Read-
ഈത്തപ്പഴപ്പെട്ടികള്‍ക്ക് അസാധാരണ തൂക്കം; ജലീലിന് ബിനാമി; സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്
എച്ച്ആര്‍ഡിഎസ് എന്ന, സ്വപ്നസുരേഷ് ജോലിചെയ്യുന്ന സ്ഥാപനവുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന്റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച്ആര്‍ഡിഎസ് കൊടുക്കേണ്ട പണം നല്‍കിയില്ല, വണ്ടിചെക്ക് നല്കി. ഇതേത്തുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ വാര്യര്‍ ഫൗണ്ടേഷന് കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യരുടെ പേര് സ്വപ്ന പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു. വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അതിനപ്പുറത്തേക്ക് മാധവ വാര്യരുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് നല്‍കയതില്‍ തനിക്ക് യാതൊരു പങ്കുമില്ല. 2014-ലാണ് സിന്‍ഡിക്കേറ്റ് ഷാര്‍ജ ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ പാണ്ഡിത്യവും എഴുതിയ പുസ്തകങ്ങളും പരിഗണിച്ച് ഡി ലിറ്റ് നല്കാന് തീരുമാനിക്കുന്നത്. അന്നത് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാമാണ്. അയാള്‍ ഇന്ന് ബിജെപിയുടെ നേതാവാണ്. വല്ല സംശയവും ഉണ്ടെങ്കില്‍ സലാമിനോട് ചോദിച്ചാല്‍ മതി. അന്നത്തെ വിദ്യാഭ്യസ മന്ത്രി അബ്ദു റബ്ബാണ്. 2018 ലാണ് ഞാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലെത്തുന്നതെന്നും ജലീല്‍ പറഞ്ഞു.
സ്വപ്ന സുരേഷ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്. മുഖ്യമന്ത്രിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും അവര്‍ വിളിച്ചുപറയുന്നത് കേട്ടാല്‍ അറപ്പുണ്ടാകും. ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസില്‍ വന്നുപോകുന്നതുവരെ ഞാനും അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അറിയുന്നവര്‍ക്ക് അറിയാം. ഒരിക്കലും ഒരാളോടും വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ്. പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം സഹിച്ച ത്യാഗം ഉള്‍പ്പടെ വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതില്‍ വൈമുഖ്യം കാണിക്കുന്ന ആളാണ് മുഖ്യമന്ത്രി. അത്തരത്തിലുള്ള ഒരു ഭരണകര്‍ത്താവിനെ കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ നാട്ടില്‍ പ്രചരിക്കുന്നതെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
Also Read-
'മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കറിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ : കെ.ടി. ജലീല്‍
ഇതെല്ലാം ജനങ്ങള്‍ തള്ളികളയും. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. നേരത്തെ താന്‍ നല്കിയ പരാതിയിലുള്ള അന്വേഷണത്തില്‍ ഇതുംകൂടി ചേര്‍ക്കണമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കും. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അതോടെ ജനങ്ങള്‍ക്ക് ബോധ്യമാകും. ഷാര്‍ജ ഭരണാധികാരിക്ക് സ്വര്‍ണവും ഡയമണ്ട്സുമൊക്കെ കൊടുത്തെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. വിദേശ ഭരണാധികാരികളെ അപമാനപ്പെടുത്തുന്നതിന് തുല്യമല്ലേ ഇതെന്നും ജലീല്‍ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.