തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കെടി ജലീലിന്റെ (KT Jaleel) പങ്ക് ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് (Swapna Suresh). കെ.ടി ജലീലിനെതിരെ 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടൻ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് ഇന്ന് പറഞ്ഞിരിക്കുന്നത്.
ഗൂഢാലോചനലോചന നടത്തിയത് താനല്ല. കെടി ജലീലാണ്. കെ ടി ജലീലിനെ കുറിച്ചുള്ള കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
ഷാജ് കിരൺ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീർപ്പിലോട്ട് കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരിൽ ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ല. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാർത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിർഭാഗത്താണ്.
കെടി ജലീൽ എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. തനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ അയക്കുകയും ചെയ്തത് അവരാണ്. എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന് നമുക്ക് നോക്കാമെന്നും സ്വപ്ന.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.