• HOME
  • »
  • NEWS
  • »
  • kerala
  • »
  • KT JALEEL SAID THAT HE WAS NOT SUMMONED BY CM PINARAYI VIJAYAN JS TV

മുഖ്യമന്ത്രി വിളിപ്പിച്ചതല്ല ; താൻ അങ്ങോട്ടുപോയി കണ്ടതെന്ന് കെ ടി ജലീൽ

എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്ന മുന്‍നിലപാടില്‍ നിന്നും കെ ടി ജലീല്‍ മലക്കംമറിഞ്ഞു

കെ ടി ജലീൽ

കെ ടി ജലീൽ

  • Share this:
കൊച്ചി:മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ഇ ഡി അന്വേഷണ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടതിന് വിശദീകരണവുമായി കെ ടി ജലീല്‍. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചത് അല്ല. താന്‍ അങ്ങോട്ടുപോയി അദ്ദേഹത്തെ കണ്ടതാണ്. പലപ്പോഴും താന്‍ പിണറായി വിജയനെ നേരില്‍ കാണാറുണ്ട്. അദ്ദേഹത്തിന്റെ സമയം ചോദിച്ച ശേഷം രാവിലെ നേരില്‍  കാണുകയായിരുന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

മലപ്പുറം എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണം എന്നായിരുന്നു കെ ടി ജലീലിന്റെ ആവശ്യം. ഇതിനെ പരസ്യമായിത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു. സിപിഐഎം നേതൃത്വവും രംഗത്തുവന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ന് രാവിലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചത്. സഹകരണ ബാങ്കുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കെ ടി ജലീലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്ന മുന്‍നിലപാടില്‍ നിന്നും കെ ടി ജലീല്‍ മലക്കംമറിഞ്ഞു.  ഇ ഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിരുന്നില്ല എന്ന് കെ ടി ജലീല്‍ പറഞ്ഞു. ചന്ദ്രികാ ദിനപത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി വിളിപ്പി ച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

മലപ്പുറം എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്നായിരുന്നു കെ ടി ജലീല്‍ എം എല്‍ എ യുടെ ആവശ്യം. എന്നാല്‍ സഹകരണ ബാങ്കുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എമ്മും നിലപാടെടുത്തതോടെ ആണ് കെ ടി ജലീല്‍ മലക്കം മറിഞ്ഞത്. ഇ ഡി അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീല്‍ ആവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇ ഡി അന്വേഷണവും റിസര്‍വ് ബാങ്കിന്റെ അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. എ ആര്‍ നഗര്‍ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെ ടി ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിപ്പിച്ചത് അല്ല എന്നും കെ ടി ജലീല്‍ പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയില്‍ ഈമാസം 16 നാണ് കുഞ്ഞാലിക്കുട്ടി യോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 17-ന് മൊയിന്‍ അലി തങ്ങളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള രേഖകളും കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. നേരത്തെ ഫേസ്ബുക്കിലൂടെയും കള്ളപ്പണം ഇടപാടിനെക്കുറിച്ചുള്ള പോരാട്ടം തുടരുമെന്ന് കെ ടി ജലീല്‍ പറഞ്ഞിരുന്നു.
Published by:Jayashankar AV
First published:
)}