• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാജി ഉണ്ടാകില്ല; സധൈര്യം മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നും കെടി ജലീല്‍

രാജി ഉണ്ടാകില്ല; സധൈര്യം മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നും കെടി ജലീല്‍

മന്ത്രി കെ ടി ജലീൽ

മന്ത്രി കെ ടി ജലീൽ

  • Share this:
    തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ രാജി ഉണ്ടാകില്ലെന്ന് മന്ത്രി കെ ടി ജലീല്‍. വിവാദങ്ങള്‍ കാര്യമാക്കാതെ ധൈര്യമായി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കു നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണെന്നും ജലീല്‍ ന്യൂസ് 18 നു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

    ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നുമുള്ള നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. സിപിഎം സെക്രട്ടേറിയറ്റ് മന്ത്രി കെ ടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയതിനു തൊട്ടുമുന്‍പാണ് ജലീല്‍ ന്യൂസ് 18 നോട് മനസ്സ് തുറന്നത്. ബന്ധു നിയമന വിവാദത്തില്‍ രാജി ഉണ്ടാകില്ലെന്ന് ജലീല്‍ തീര്‍ത്തു പറഞ്ഞു.

    ആരോപണങ്ങളുടെ പ്രളയത്തിലകപ്പെട്ട് മന്ത്രി കെടി ജലീല്‍

    'ഈ വിഷയത്തില്‍ ഏതായാലും ഉണ്ടാകില്ല. എനിക്കുറപ്പാണ്. നമ്മള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ നമ്മള്‍ക്ക് ഭയപ്പെടേണ്ടതുള്ളു. ഒളിച്ചുവെക്കാന്‍ ഒന്നുമില്ല.' കെടി ജലീല്‍ പറഞ്ഞു.

    വിവാദങ്ങളൊന്നും കാര്യമാക്കാതെ ധൈര്യമായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ട്.

    ബന്ധുനിയമന വിവാദം: അപേക്ഷകരുടെ യോഗ്യതകള്‍ പുറത്ത്‌

    ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മുസ്ലിം ലീഗിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയിരുന്നുവെന്നും അവിടെ നടന്ന എല്ലാ ക്രമക്കേടുകളെ സംബന്ധിച്ചും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബന്ധുനിയമന വിവാദത്തില്‍ സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയോടെ ഉറച്ചുനില്‍ക്കാനാണ് ജലീലിന്റെ തീരുമാനം.

    First published: