ഒന്നാം പിണറായി സർക്കാരിൽ മന്ത്രി ആയിരിക്കെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ വലിയ തിരിച്ചടിയാണ് KT ജലിലിന് ഉണ്ടായത്. ലോകായുക്ത ഉത്തരവിനെയും, അത് ശരിവച്ച ഹൈക്കോടതി നടപടിയെയും ചോദ്യം ചെയ്ത് ജലീൽ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി ബന്ധു അല്ലായിരുന്നുവെങ്കിൽ ജലീലിന്റെ വാദങ്ങൾ പരിശോധിച്ചേനെയെന്നു പറഞ്ഞു.
ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടത്തെലെന്ന് ജസ്റ്റിസ് L നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നടപടി ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തിയ കോടതി ലോകായുക്ത കണ്ടെത്തലുകൾ ശരിവെച്ചു. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തൽ. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെച്ചു.
ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം പോലും ലോകായുക്ത നടത്തിയില്ലെന്നാണ് ജലീലിന്റെ പരാതി. ലോകായുക്ത നിയമത്തിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. രേഖകളും വസ്തുതകളും പരിശോധിക്കാതെയാണ് തനിക്കെതിരെയുള്ള കണ്ടെത്തലുകളെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും ഹർജിയിൽ ജലീൽ ചൂണ്ടിക്കാട്ടി. എന്നാൽ ബന്ധുവിന്റെ നിയമനത്തിന് വേണ്ടി യോഗ്യത മാനദണ്ഡത്തിൽ മാറ്റം വരുത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ഇത് ശരിയെന്ന് കോടതി പറഞ്ഞു. തുടർന്ന് ഹർജി തള്ളാൻ തീരുമാനിച്ചതോടെ ജലീൽ ഹർജി പിൻവലിച്ചു.
ഒ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K t jaleel, Nepotism, Supreme court