• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാധ്യമത്തിന് എതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ല'; ജലീലിനെ തള്ളി കോടിയേരി

'മാധ്യമത്തിന് എതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ല'; ജലീലിനെ തള്ളി കോടിയേരി

എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടല്ല.

Kodiyeri_Balakrishnan

Kodiyeri_Balakrishnan

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെടി ജലീൽ മാധ്യമത്തിന് എതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

    എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി പറഞ്ഞു.

    സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കെടി ജലീലിനെതിരെ ഇന്ന് കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സ്വർണക്കടത്ത് കേസിൽ താൻ കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രിയടക്കമുള്ളവർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്നുമാണ് സ്വപ്ന ആരോപിച്ചത്.

    Also Read- 'മാധ്യമം പൂട്ടിക്കണമെന്ന് പറഞ്ഞ് ജലീൽ നിരന്തരം വിളിച്ചു; മുഖ്യമന്ത്രിയും പ്രോട്ടോക്കോൾ ലംഘിച്ചു; കാന്തപുരത്തിന് വേണ്ടി സ്യൂട്ട്‌കേസ് എത്തിച്ചു': സ്വപ്ന സുരേഷ്

    കാന്തപുരം അബുബക്കർ മുസ്ല്യാരുടെ സംഘടനയുടെ പരിപാടിക്ക് സൗകര്യങ്ങളൊരുക്കാൻ പ്രോട്ടോകോൾ ലംഘിച്ചുള്ള ഉന്നതരുടെ ഇടപെടലുകളുണ്ടായതായും സ്വപ്ന കൊച്ചിയിൽ പറഞ്ഞു.

    കാന്തപുരം അബുബക്കൽ മുസ്ല്യാരുടെ സംഘടന സംഘടിപ്പിച്ച പീസ് കോൺഫറൻസിനായി 2018 ജനുവരിയിൽ യു എ ഇ പ്രതിനിധികളെത്തിയപ്പോൾ ഇവർക്ക് സുരക്ഷയൊരുക്കാൻ പ്രോട്ടോക്കോൾ ലംഘിച്ചുള്ള ഇ-മെയിൽ ആശയ വിനിമയങ്ങൾ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ എന്നിവരുമായി നടന്നിട്ടുണ്ട്.

    Also Read- വടകര കസ്റ്റഡി മരണം: മൂന്ന്‌ പൊലീസുകാർക്ക് സസ്‌പെൻഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

    ഇതിന്റെ തെളിവുകളും സ്വപ്ന പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ മന്ത്രിമാരായ കെ ടി ജലീൽ, കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബുബക്കർ മുസ്ല്യാർ എന്നിവരെല്ലാം പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ട്.ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. പല തെളിവുകളും ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎയുടെ കൈവശമെത്തിയപ്പോൾ നശിപ്പിച്ചിട്ടുണ്ട്.‌‌

    സ്വർണക്കടത്ത് കേസിൽ താൻ കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. താൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പരിശോധിച്ചാൽ അത് മനസിലാകും. പ്രോട്ടോകോൾ ലംഘിച്ച് കോൺസുൽ ജനറലുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ചകൾ ജലീൽ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും, ശിവശങ്കറും ചേർന്നാണ് തനിക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയതെന്നും സ്വപ്ന ആവർത്തിച്ചു. ഉന്നതരുടെ ചെയ്തികൾ ഒരോന്നായി പുറത്തു വരുമെന്നും കെടി ജലീലിനെതിരെ പറയുന്നവരെ അദ്ദേഹം എല്ലാ തരത്തിലും ദ്രോഹിക്കുകയാണെന്നും സ്വപ്ന കുറ്റപ്പെടുത്തി.
    Published by:Naseeba TC
    First published: