നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലീഗ് സൈബര്‍ പോരാളികള്‍ തന്റെ പേരില്‍ കൃത്രിമ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതായി കെ ടി ജലീല്‍ .

    ലീഗ് സൈബര്‍ പോരാളികള്‍ തന്റെ പേരില്‍ കൃത്രിമ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതായി കെ ടി ജലീല്‍ .

    എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാന്‍ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    • Share this:
      തിരുവനന്തപുരം: ലീഗ് സൈബര്‍ പോരാളികള്‍ തന്റെ പേരില്‍ കൃത്രിമ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതായി കെ ടി ജലീല്‍ .ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാന്‍ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

      കെ ടി ജലീല്‍ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

      എന്റേതെന്ന വ്യാജേന ലീഗ് സൈബര്‍ പോരാളികള്‍ കൃത്രിമമായി ഉണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്തും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതന്‍മാര്‍ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നത് കേട്ടു. അവരോട് ഒരു അഭ്യര്‍ത്ഥനയേ എനിക്കുള്ളൂ. ഏത് ഡേറ്റിലാണ് ഞാനിത് എഴുതി പോസ്റ്റ് ചെയ്തതെന്ന് നോക്കുക. ഡിലീറ്റ് ചെയ്ത പോസ്റ്റുകളുടെ എല്ലാ വിവരങ്ങളും ളയ യില്‍ സര്‍ച്ച് ചെയ്താല്‍ ലഭ്യമാകും. അത് പരിശോധിക്കുക. കള്ളപ്രചരണം നടത്തി മൂക്കില്‍ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവര്‍ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാന്‍ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കണ്ടത്.


       ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് 3,500 രൂപവീതം കെട്ടിവയ്ക്കണം

      ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം.

      തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി വ്‌ലോഗര്‍ സഹോദരന്‍മാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു.

      ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.

      ഇ ബുള്‍ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ്. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. അപ്ലോഡ് ചെയ്ത വിഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വിസ്റ്റ് നല്‍കിയിട്ടുണ്ട്.
      Published by:Jayashankar AV
      First published: