HOME » NEWS » Kerala » KTDC EMPLOYEES ASSN CITU LEADERS WHATSAPP MESSAGE ON ALL INDIA UNIONS STRIKE

ടൂറിസം മേഖലയിലും പണിമുടക്കണമെന്ന് സിഐടിയു നേതാവ്

News18 Malayalam
Updated: January 7, 2019, 10:24 PM IST
ടൂറിസം മേഖലയിലും പണിമുടക്കണമെന്ന് സിഐടിയു നേതാവ്
  • Share this:
തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്കിൽ ടൂറിസം മേഖലയിലും പണിമുടക്കണമെന്ന് കെടിഡിസിയിലെ സിഐടിയു നേതാവ്. കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ- സിഐടിയു ജനറൽ സെക്രട്ടറി എസ്. ശ്രീകുമാർ ആണ് വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം നടത്തിയത്. ടൂറിസം മേഖലയെ ഒഴിവാക്കി എന്ന പ്രചരണം നടക്കുന്നുണ്ടെന്നും ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് ഒഴിവാക്കിയിരിക്കുന്നതെന്നും എന്നാൽ തൊഴിലാളികൾ പണിമുടക്കണമെന്നും അദ്ദേഹം പറയുന്നു.

കെടിഡിസി സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് മാനേജ്മെൻറാണ് തീരുമാനിക്കേണ്ടത്. കള്ളപ്രചരണങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നും അംഗങ്ങളോട് നേതാവ് പറയുന്നു. അഖിലേന്ത്യാ പൊതുപണിമുടക്കിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ബിയർ പാർലറുകൾ തുറക്കണോ എന്ന് ചിലർക്ക് സംശയമുണ്ടെന്നും എന്നാൽ ബിയർ പാർലർ ടൂറിസത്തിന്റെ ഭാഗമല്ലെന്നും ശ്രീകുമാർ പറയുന്നു. മാത്രമല്ല ബിയർ പാർലറുകൾ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റാണെന്നും അല്ലാതെ തൊഴിലാളി അല്ലെന്നും അദ്ദേഹം അംഗങ്ങളോട് പറയുന്നു. സിഐടിയുവിന്റെ എല്ലാ സഖാക്കളും പണിമുടക്കിലാണ് അതിന് മാറ്റമില്ലെന്നും പിന്നീടുള്ള കാര്യങ്ങൾ മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നും ശ്രീകുമാർ പറയുന്നു.

അതേസമയം, വളരെ മുൻപ് തന്നെ കെടിഡിസിയുടെ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്ത അതിഥികളുണ്ടെന്നും നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഗസ്റ്റുകളുണ്ടെന്നും ശ്രീകുമാർ പറയുന്നു. ഇവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. ഇതിന് ഹോട്ടലുകളിലെ മാനേജർമാരുമായി അസോസിയേഷൻ നേതാക്കൾ ചർച്ച ചെയ്ത് പരമാവധി ട്രെയിനീസിനെ ഡ്യൂടിക്ക് നിയോഗിക്കണം. അത്യാവശ്യം എന്ന് കണ്ടാൽ മിനിമം ജീവനക്കാരെ ഡ്യൂട്ടി ഒപ്പിടാതെയും പഞ്ച് ചെയ്യാതെയും ജോലിക്ക് കയറ്റാവുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും ഓഫീസ് പ്രവർത്തിക്കേണ്ടതില്ല.

അസോസിയേഷൻ അംഗങ്ങളായ ഒറ്റ ഓഫീസ് ജീവനക്കാരും ഡ്യൂട്ടിയിൽ കയറാൻ പാടില്ല. 2018 ഡിസംബർ 20ന് തന്നെ അസോസിയേഷൻ മാനേജ്മെന്റിന് നോട്ടീസ് നൽകിയതാണ്. പണിമുടക്കി എന്ന് പറഞ്ഞ് ഒരാളെയും മാനേജ്മെന്റിന് പറഞ്ഞുവിടാൻ കഴിയില്ല. അങ്ങനെ പറഞ്ഞുവിട്ടാൽ അസോസിയേഷൻ അതിശക്തമായി ഇടപെടുമെന്നും ശ്രീകുമാർ അസോസിയേഷൻ അംഗങ്ങളോട് പറയുന്നു.
First published: January 7, 2019, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories