• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം ഗൗരവതരമായ വീഴ്ച്ച; നടപടിയെടുത്ത് കുടുംബശ്രി

സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം ഗൗരവതരമായ വീഴ്ച്ച; നടപടിയെടുത്ത് കുടുംബശ്രി

 പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം ചിറ്റാറിലെ സി.ഡി.എസ് അധ്യക്ഷയുടേത് അല്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.

  • Share this:
    പത്തനംതിട്ട: ഡിവൈഎഫ്‌ഐ (DYFI) സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ (Fine) ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം ഗൗരവതരമായ വീഴ്ച്ചയെന്ന് കുടുംബശ്രി.(Kudumbashree)

    സംഭവത്തില്‍ ശബ്ദ സന്ദേശം അയച്ച സിപിഎം പ്രവര്‍ത്തകയില്‍ നിന്നും വിശദീകരണം തേടിയതായാണ് വിവരം. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി.

    പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രീ  സിഡിഎസ് ചെയര്‍പഴ്‌സനാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചത്. ചിറ്റാറില്‍ ഇന്നു മുന്‍ മന്ത്രി പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ കുടുംബശ്രീ ഗ്രൂപ്പില്‍നിന്നും 5 പേര്‍ വീതം പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം.

    'ലിംഗപദവിയും ആധുനിക സമൂഹവും' എന്ന വിഷയത്തിലുള്ള സെമിനാറാണ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നത്. സെറ്റുസാരിയും മെറൂണ്‍ ബ്ലൗസും പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമാണെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു. ആളുകൂടണം, എല്ലാവരും നിര്‍ബന്ധമായും വരണമെന്നും ചെയര്‍പഴ്‌സന്‍ ഭീഷണി മുഴുക്കുന്നുണ്ട്. ശബ്ദസന്ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

    KSEB | വാഹന ദുരുപയോഗം; സുരേഷ് കുമാറിനെതിരായ നടപടി രണ്ടു റിപ്പോര്‍ട്ടുകള്‍ക്കു ശേഷം; നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം

    അതേ സമയം  പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം ചിറ്റാറിലെ സി.ഡി.എസ് അധ്യക്ഷയുടേത് അല്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

    CPM | കെ സുധാകരനെ ജയിലിൽ അടയ്ക്കണം; കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

    സിഡിഎസ് അധ്യക്ഷയെയും ഒപ്പം കൂട്ടിയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ വാട്സാപ്പ് കൂട്ടായ്മയില്‍ വന്ന ശബ്ദ സന്ദേശം ആരുടെതാണെന്ന ചോദ്യത്തിന് അധ്യക്ഷയ്ക്കോ നേതാക്കള്‍ക്കോ മറുപടിയുണ്ടായിരുന്നില്ല.
    Published by:Jayashankar Av
    First published: