HOME » NEWS » Kerala » KTU WILL ASSIST IN THE DEVELOPMENT OF AAC EQUIPMENT FOR THE SPEECH IMPAIRED

സംസാര പരിമിതിയുള്ളവർക്കായി എഎസി ഉപകരണ നിർമാണത്തിന് കെടിയു സഹായിക്കും

സംസാര-എഴുത്ത് ശേഷി കുറവുള്ള ആളുകൾക്ക് ആശയവിനിമയ നടത്തുന്നതിന് ഉപകരിക്കുന്നതാണ് എ എ സി ഉപകരണങ്ങൾ.

News18 Malayalam | news18-malayalam
Updated: June 9, 2021, 8:05 PM IST
സംസാര പരിമിതിയുള്ളവർക്കായി എഎസി ഉപകരണ നിർമാണത്തിന് കെടിയു സഹായിക്കും
aac_equipment
  • Share this:
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിനുവേണ്ടി (നിഷ്) ഓഗ് മെന്ററ്റീവ് ആന്റ് ആൾട്ടർനേറ്റീവ് കമ്മ്യൂണിക്കേഷൻ (എഎസി) ഉപകരണം വികസിപ്പിക്കാൻ സഹായവുമായി എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ. നിഷിൻറെ മാർഗനിർദേശത്തിൽ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാകും എഎസി ഉപകരണങ്ങൾ നിർമ്മിക്കുക.

സംസാര-എഴുത്ത് ശേഷി കുറവുള്ള ആളുകൾക്ക് ആശയവിനിമയ നടത്തുന്നതിന് ഉപകരിക്കുന്നതാണ് എ എ സി ഉപകരണങ്ങൾ. മികച്ച ആശയവിനിമയത്തിലൂടെ സ്വതന്ത്രമായ ജീവിതം നയിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും എ എ സി സംസരോപാധികൾ സഹായിക്കുന്നു. ആംഗ്യ ഭാഷയിൽ തുടങ്ങി ചെറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മുതൽ അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വരെ എ എ സിയിൽ ലഭ്യമാണ്.

എൻജിനീയറിംഗ് അധ്യാപകരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി വിവിധ സർക്കാർ വകുപ്പുകളിലെ പ്രശ്നങ്ങൾക്കു സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഇൻഡസ്ടറി അറ്റാച്ച്മെന്റ് സെൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഐടി മിഷനുമായി ചേർന്ന് ഒഎസ്എം മാപ്പിംഗ് പ്രോജക്റ്റ്, കെഐഡിസിക്കുവേണ്ടി പൂർണ്ണമായും ഓട്ടോമേറ്റഡ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സിസ്റ്റം രൂപകൽപ്പന ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ നിർമ്മാണം എന്നിവയാണ് കെടിയു നടപ്പിലാക്കിയ പ്രധാന പദ്ധതികൾ.

എംബിഎ പരീക്ഷഫലം
എംബിഎ നാലാം ട്രൈമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വിദ്യാർത്ഥികളുടെയും കോളേജിന്റെയും ലോഗിനിൽ ലഭ്യമാണ്. ഉത്തര കടലാസ്സുകളുടെ പകർപ്പിന് വിദ്യാർത്ഥികൾക്ക് ജൂൺ 14 വരെ പോർട്ടൽ വഴി അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കോളേജുകളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും അകന്നുനിൽക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ ഉടലെടുക്കുന്ന ഭയം, ഉത്കണ്ഠ, കോപം എന്നിവയെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന്, എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി വെബിനാർ സംഘടിപ്പിച്ചിരുന്നു

യുകെ എൻഎച്ച്എസിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈൻഡ് ആൻഡ് ബ്രെയിൻ (ഇൻ മൈൻഡ്) ഡയറക്ടറുമായ ഡോ. മനോജ് തെരയിൽ കുമാർ "നിങ്ങളുടെ മനസ്സിനെ എങ്ങിനെ ശാന്തമാക്കാം" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചത്. ജൂൺ 6 വൈകിട്ട് ഏഴുമണിക്കാണ് വെബിനാർ നടന്നത്.
 രജിസ്ട്രാർ ഡോ പ്രവീൺ എ, ഡീൻ അക്കാഡമിക് ഡോ സാദിക്ക്, സിൻറിക്കേറ്റ് കമ്മിറ്റി അംഗങ്ങളായ ഡോ. പി. കെ. ബിജു, അഡ്വ. ഐ. സാജു , ഡോ. സൻജ്ജീവ് ജി എന്നിവർ പങ്കെടുത്തു,. വിദ്യാർത്ഥികളിൽ മാനസിക ക്ഷേമത്തിനായുള്ള വർദ്ധിച്ച ആവശ്യകത പരിഹരിക്കുന്നതിന് സർവകലാശാല സംഘടിപ്പിക്കുന്ന രണ്ടാമത്തെ വെബിനാറായിരുന്നു ഇത്.
Published by: Anuraj GR
First published: June 9, 2021, 8:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories