കണ്ണൂർ കോർപറേഷൻ (Kannur Corporation) കോംപൗണ്ടിലെ ടേസ്റ്റി ഹട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ (Kudumbashree) അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. മേയർ അഡ്വ.ടി. ഒ മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.
കോർപ്പറേഷൻ ഓഫീസ് പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത്.
സമരക്കാരും പോലീസും തമ്മിൽ ഏറെ നേരം പിടിവലി നടന്നു. 20 മിനുട്ടോളം സമയം കോർപറേഷൻ ഓഫീസ് സംഘർഷാവസ്ഥയിലായിരുന്നു. ടൗൺ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കോർപറേഷൻ ഓഫീസിൽ കോമ്പൗണ്ടിൽ തന്നെ ആക്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ടി ഒ മോഹനൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
Also Read-
Thrikkakara By-Election| ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ
കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിൽ ഉള്ള കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ കഴിഞ്ഞ ശനിയാഴ്ചയാണ് പൊളിച്ചുനീക്കിയത്. ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് സ്ഥലം ആവശ്യമായതിനാൽ ഒഴിഞ്ഞുപോകണമെന്ന് കോർപ്പറേഷൻ അധികൃതർ കുടുംബശ്രീ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നൽകിയിട്ടും മറുപടി നൽകാതെ കട ശനിയാഴ്ച രാത്രി ആളില്ലാത്ത സമയത്ത് പൊളിച്ചുനീക്കിയത് നേരത്തെ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഞായറാഴ്ച രാവിലെയാണ് ഷെഡ് പൊളിച്ചുനീക്കിയത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്ത് നീക്കിവച്ചിരുന്നു. തറ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഹോട്ടലിലെ ഫ്രിഡ്ജും മറ്റ് സാധനങ്ങളും ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഏഴുപേരടങ്ങിയ കുടുംബശ്രീ യൂണിറ്റാണ് കോർപ്പറേഷൻ കോമ്പൗണ്ടിൽ ഹോട്ടൽ നടത്തിയിരുന്നത്.
നാല് വർഷത്തിൽ അധികമായി കണ്ണൂർ കോർപ്പറേഷൻ ഓഫീസിലുള്ള ജീവനക്കാർക്കും സന്ദർശകർക്കും രുചികരമായ ഭക്ഷണം ചുരുങ്ങിയ ചിലവിൽ നൽകുന്ന ചുരുങ്ങിയ കുടുംബശ്രീ യൂണിറ്റാണ് ബുള്‍ഡോസർ രാജിന് ഇരയായതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം പി ജയരാജൻ ആരോപിച്ചു.
Also Read-
Perinthalmanna | നാടിനെ ഞെട്ടിച്ച തീ കൊളുത്തിക്കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബ പ്രശ്നം
കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിൽ ഉള്ള കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ കഴിഞ്ഞ ശനിയാഴ്ചയാണ് പൊളിച്ചുനീക്കിയത്. ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് സ്ഥലം ആവശ്യമായതിനാൽ ഒഴിഞ്ഞുപോകണമെന്ന് കോർപ്പറേഷൻ അധികൃതർ കുടുംബശ്രീ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നൽകിയിട്ടും മറുപടി നൽകാതെ കട ശനിയാഴ്ച രാത്രി ആളില്ലാത്ത സമയത്ത് പൊളിച്ചുനീക്കിയത് നേരത്തെ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഞായറാഴ്ച രാവിലെയാണ് ഷെഡ് പൊളിച്ചുനീക്കിയത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്ത് നീക്കിവച്ചിരുന്നു. തറ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഹോട്ടലിലെ ഫ്രിഡ്ജും മറ്റ് സാധനങ്ങളും ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഏഴുപേരടങ്ങിയ കുടുംബശ്രീ യൂണിറ്റാണ് കോർപ്പറേഷൻ കോമ്പൗണ്ടിൽ ഹോട്ടൽ നടത്തിയിരുന്നത്.
നാല് വർഷത്തിൽ അധികമായി കണ്ണൂർ കോർപ്പറേഷൻ ഓഫീസിലുള്ള ജീവനക്കാർക്കും സന്ദർശകർക്കും രുചികരമായ ഭക്ഷണം ചുരുങ്ങിയ ചിലവിൽ നൽകുന്ന ചുരുങ്ങിയ കുടുംബശ്രീ യൂണിറ്റാണ് ബുള്‍ഡോസർ രാജിന് ഇരയായതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം പി ജയരാജൻ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.