നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു നായയെ വന്ധ്യംകരിക്കാൻ 1941 രൂപ! ; 'എബിസി' പദ്ധതിക്കായി കുടുംബശ്രീ വഴി സർക്കാർ ചെലവിട്ടത് 13 കോടി രൂപ

  ഒരു നായയെ വന്ധ്യംകരിക്കാൻ 1941 രൂപ! ; 'എബിസി' പദ്ധതിക്കായി കുടുംബശ്രീ വഴി സർക്കാർ ചെലവിട്ടത് 13 കോടി രൂപ

  67,034 തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് കുടുംബശ്രീ മിഷൻ വഴി ചെലവിട്ടത് 13,01,58,909 രൂപ

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിനായി സർക്കാർ ചെലവിടുന്ന തുക കേട്ടാൽ ഞെട്ടും. ഒരു നായക്ക് 1941 രൂപയാണ് ചെലവ്. 67,034 തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് കുടുംബശ്രീ മിഷൻ വഴി ചെലവിട്ടത് 13,01,58,909 രൂപയാണ്. മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ ജനുവരിയിലുള്ള ചോദ്യത്തിന് അന്നത്തെ മൃഗസംരക്ഷണ മന്ത്രി കെ രാജു നിയമസഭയിൽ നൽകിയ മറുപടിയാണിത്.

   Also Read- വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

   അനിമൽ ബർത്ത് കൺട്രോൾ പദ്ധതിവഴിയാണ് തദ്ദേശ സ്ഥാപനങ്ങൾ തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നത്. കുടുംബ ശ്രീ യൂണിറ്റുകളാണ് പദ്ധതി നടപ്പാക്കുന്ന അംഗീകൃത ഏജൻസികൾ. അടിസ്ഥാന സൗകര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് നൽകും. ആവശ്യമായ തുക നീക്കിവെക്കുന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളാണ്.

   Also Read- ഉത്സവത്തിനിടെ മനുഷ്യമാംസം കഴിക്കുന്നു; വീഡിയോ പുറത്ത്; 4 പൂജാരിമാരടക്കം 10പേർക്കെതിരെ കേസ്

   ദിവസങ്ങൾക്ക് മുൻപ് തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീക്ക് സർക്കാർ ഫണ്ട് നൽകുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. കുടുംബശ്രീക്ക് ദേശീയ മൃഗക്ഷേമ ബോർഡിന്റെ അംഗീകാരമുണ്ടോയെന്നും വന്ധ്യംകരണ നടപടികൾക്കുള്ള പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തു നായയെ തല്ലിക്കൊന്ന സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഉത്തരവ്.

   Also Read- 'വരേണ്യ കാഴ്ചപ്പാട് സ്വീകരിക്കില്ല'; ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ല: സുപ്രീംകോടതി

   മതിയായ സൗകര്യങ്ങളും പരിശീലനവുമില്ലാതെയാണ് കുടുംബശ്രീ പ്രവർത്തകർ തെരവുനായകളെ വന്ധ്യംകരിക്കുന്നതെന്ന് ഹർജിയിൽ കക്ഷി ചേർന്ന മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും പരാതി ഉന്നയിച്ചിരുന്നു. തുടർന്നാണ് കുടുംബശ്രീ മിഷന്റെ അംഗീകാരമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും തുടർ ഉത്തരവുണ്ടാകുംവരെ ഫണ്ട് നൽകുന്നതു തടയാനും ഹൈക്കോടതി ഉത്തരവിട്ടത്.

   Also Read- സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നടപടി; മുന്നറിയിപ്പുമായി എ പി അബ്ദുൾ വഹാബ്

   സംസ്ഥാന മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ ജമ്പോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇതിനായി ദേശീയ മൃഗക്ഷേമ ബോർഡ് നൽകിയ മാതൃകയിലും അംഗങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്ന് സംസ്ഥാന മൃഗക്ഷേമ ബോർഡിൽ ആരൊക്കെ വേണമെന്നതിൽ ഹർജിക്കാർ നിലപാട് അമിക്കസ് ക്യൂറിയെ അറിയിക്കാൻ നിർദ്ദേശിച്ചു.
   Published by:Rajesh V
   First published: