ഹൈടെക്ക് ആയി കുടുംബശ്രീ; കോവി‍ഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഓണച്ചന്ത

കോവിഡിന്റെ വ്യാപനം മൂലം ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തുകളിലും നഗരസഭകളിലും പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശാനുസരണം ആയിരിക്കും ഓണച്ചന്ത നടത്തുന്നത്. ഇ-ചന്തയിലൂടെ ഒരു കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്.

News18 Malayalam | news18
Updated: August 25, 2020, 5:04 PM IST
ഹൈടെക്ക് ആയി കുടുംബശ്രീ; കോവി‍ഡ് പശ്ചാത്തലത്തില്‍  ഓണ്‍ലൈന്‍ ഓണച്ചന്ത
vegetables
  • News18
  • Last Updated: August 25, 2020, 5:04 PM IST
  • Share this:
ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഓണച്ചന്തയുമായി ജില്ല കുടുംബശ്രീ മിഷൻ. വിപണന മേളകളില്‍ ആൾക്കൂട്ടം ഒഴിവാക്കണമെന്നും സാമൂഹ്യഅകലം പാലിക്കണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഓണം വിപണനമേള ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചത്.

ഓരോ സി.ഡി.എസുകളും അതാത് പ്രദേശത്തെ കുടുംബശ്രീ ഉല്പന്നങ്ങൾ ജെ.എല്‍.ജികള്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ എന്നിവയാണ് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുക. ലഭ്യമല്ലാത്ത ഉല്പന്നങ്ങൾ സപ്ലൈകോ, ത്രിവേണി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാക്കും. ഓരോ സി.ഡി.എസിന്റെയും പ്രാദേശിക ലഭ്യതയ്ക്ക് അനുസരിച്ചാണ് ഉല്പന്നങ്ങൾ വിപണനം ചെയ്യുക.

You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല;സ്പീക്കർ [NEWS]

ഉല്പന്നത്തിന്റെ ഇനങ്ങളും വിലയും കുടുംബശ്രീ വാട്‌സാപ്പ് സംവിധാനം വഴിയും അയല്‍ക്കൂട്ടങ്ങള്‍ വഴിയും അംഗങ്ങള്‍ക്ക് നല്‍കും. ഇതില്‍ നിന്നും ആവശ്യക്കാരുടെ ലിസ്റ്റ് എടുത്ത് വാര്‍ഡ് തലത്തില്‍ എ.ഡി.എസ് ഭാരവാഹികള്‍ മുഖേനയാണ് വിപണനം നടത്തുക. കോവിഡിന്റെ വ്യാപനം മൂലം ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തുകളിലും നഗരസഭകളിലും പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശാനുസരണം ആയിരിക്കും ഓണച്ചന്ത നടത്തുന്നത്.

ഇ-ചന്തയിലൂടെ ഒരു കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, എഡിഎംസിമാരായ കെ.ബി അജയകുമാർ, കെ.വി സേവ്യർ, ഡിപിഎംമാരായ സാഹില്‍ ഫെയ്‌സി, റിന്‍സ് സുരേഷ് കുമാര്‍, ദീപ്തി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇ- ചന്തയുടെ പ്രവർത്തനം.
Published by: Joys Joy
First published: August 25, 2020, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading