നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ളവാറ്റ് പിടിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍; വീട്ടമ്മമാരുടെ പരിശോധനയില്‍ കണ്ടെടുത്തത് 100 ലിറ്റര്‍ വാഷ്

  കള്ളവാറ്റ് പിടിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍; വീട്ടമ്മമാരുടെ പരിശോധനയില്‍ കണ്ടെടുത്തത് 100 ലിറ്റര്‍ വാഷ്

  വാറ്റ് വേട്ടയ്ക്കു ശേഷം വീട്ടമ്മമാർ തന്നെയാണ് പിന്നീട് പൊലീസിൽ വിവരമറിയിച്ചത്

  • Share this:
  കോഴിക്കോട്: കാരശേരി എള്ളങ്ങല്‍ കോളനിയിലും പരിസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ് കള്ളവാറ്റ് പിടികൂടാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വ്യാജ വാറ്റ് കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു ഇവിടുത്തെ വീട്ടമ്മമാർ.

  ഇവർ നടത്തിയ പരിശോധനകളില്‍ നൂറ് ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീയിലെ വീട്ടമ്മമാരാണ് ചാരായ വേട്ടക്കിറങ്ങിയത്. റബ്ബര്‍ തോട്ടത്തിലെ കുഴിയിലെ രഹസ്യമായി സൂക്ഷിച്ച വാഷ് കണ്ടെടുത്തു. വാറ്റ് വേട്ടയ്ക്കു ശേഷം വീട്ടമ്മമാർ തന്നെയാണ് പിന്നീട് പൊലീസിൽ വിവരമറിയിച്ചത്.
  You may also like:'CPM ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് നൽകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്'; മുഖ്യമന്ത്രിക്കെതിരെ VT ബൽറാം [NEWS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
  സ്ഥലത്തെത്തിയ പൊലീസ് മേഖലയിൽ കൂടുതൽ പരിശോധന നടത്തിയെങ്കിലും വാറ്റ് കണ്ടെത്തുവാൻ കഴിഞ്ഞില്ല. ലോക് ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെയാണ് പ്രദേശത്ത് വ്യാജവാറ്റ് സജീവമായതെന്ന് വീട്ടമ്മമാര്‍ പറയുന്നു. വരും ദിവസങ്ങളിലും വ്യാജ വാറ്റ് കണ്ടെത്താനുള്ള പരിശോധനകള്‍ തുടരാനാണ് വീട്ടമ്മമാരുടെ തീരുമാനം.
  First published: