• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കുളക്കട അപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ മൂന്നുവയസുകാരി ശ്രീകുട്ടിയും മരണത്തിന് കീഴടങ്ങി

Accident | കുളക്കട അപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ മൂന്നുവയസുകാരി ശ്രീകുട്ടിയും മരണത്തിന് കീഴടങ്ങി

വാഹനാപകടത്തിൽ മാതാപിതാക്കളായ ബിനീഷ് കൃഷ്ണൻ, അഞ്ചു എന്നിവർ മരിക്കുകയും ശ്രീകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു

  • Last Updated :
  • Share this:
    കൊല്ലം: കൊട്ടാരക്കര കുളക്കടയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസ്സുകാരി ശ്രീകുട്ടിയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേയാണ് ഇന്ന് പുലർച്ചെ മരണപെട്ടത്. വാഹനാപകടത്തിൽ മാതാപിതാക്കളായ ബിനീഷ് കൃഷ്ണൻ, അഞ്ചു എന്നിവർ മരിക്കുകയും ശ്രീകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എം സി റോഡിൽ കുളക്കടയിൽ കുടുംബം സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

    കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. എം.സി റോഡിൽ കുളക്കട ജങ്ഷന് സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ബിനീഷ് കൃഷ്ണനും കുടുംബവും സഞ്ചരിച്ചിരുന്ന ഓൾട്ടോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘതത്തിൽ ഓൾട്ടോ കാർ പൂർണമായും തകർന്നു. ഇന്നോവ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

    കാർ കൊമ്പ് കൊണ്ട് കുത്തിനീക്കി; കാറിന് നേരെ ഒറ്റയാന്‍റെ ആക്രമണം; ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു

    മൂന്നാർ: വിനോദസഞ്ചാരികളായ രണ്ട് ദമ്പതികൾ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ഇടുക്കി ആനയിറങ്കലിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അരിക്കൊമ്ബന്‍ എന്നറിയപ്പെടുന്ന കാട്ടാനയാണ് കൊല്ലം സ്വദേശികളുടെ കാർ ആക്രമിച്ചത്. കാറിനുള്ളിൽ ഭയന്നുവിറച്ച നിലയിലായിരുന്നു ദമ്പതികൾ. കാർ കൊമ്പ് കൊണ്ടു കുത്തിനീക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ഈ സമയം അതുവഴി ചരക്കുലോറി വരുന്നതുകണ്ടാണ് ആന പിൻവാങ്ങിയത്.

    ആനയുടെ ആക്രമണത്തിൽനിന്ന് കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കൊടൈക്കനാലില്‍നിന്ന് പൂപ്പാറവഴി ചിന്നക്കനാലിലേക്ക് പോകുന്നതിനിടെയാണ് കാറിനു നേരെ ആക്രമണം ഉണ്ടായത്. റോഡില്‍ നിന്ന ഒറ്റയാന്‍ കാറിനു നേരെ പാഞ്ഞടുക്കുകയും കൊമ്പ് കൊണ്ട് കാർ കുത്തിനീക്കുകയുമായിരുന്നു. അതിനുശേഷം കാറിന്‍റെ ചില്ലുകൾ തകർക്കുകയും ചെയ്തു. കാർ കുത്തിമറിക്കാനും ആന ശ്രമിച്ചു. എന്നാൽ ഈ സമയം അതുവഴി കടന്നുവന്ന ചരക്കുലോറി, തുടർച്ചയായി ഹോൺ മുഴക്കിയതോടെ ആന പിൻവാങ്ങുകയായിരുന്നു. ഉടൻ തന്നെ ആന വനത്തിലേക്ക് ഓടി മറയുകയും ചെയ്തു.

    Also Read- Accident| സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 4 മരണം; കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

    ഈ സമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ്ങിനായി സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്നു. വിവരമറിഞ്ഞതിനെത്തുടര്‍ന്ന്, വനംവകുപ്പുദ്യോഗസ്ഥരായ സാന്റി കെ.മാത്യു, ക്രിസ്റ്റോ ജോസഫ്, പി.എസ്.സുമേഷ് എന്നിവര്‍ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.
    Published by:Anuraj GR
    First published: