കുമ്മനവും സുരേന്ദ്രനും ബിജെപി സ്ഥാനാർഥി സാധ്യതാപട്ടികയിൽ

സാധ്യതാ പട്ടിക പരിശോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർഥികളെ പ്രഖ്യാപിക്കും

news18
Updated: September 27, 2019, 9:06 AM IST
കുമ്മനവും സുരേന്ദ്രനും ബിജെപി സ്ഥാനാർഥി സാധ്യതാപട്ടികയിൽ
ബിജെപി
  • News18
  • Last Updated: September 27, 2019, 9:06 AM IST IST
  • Share this:
കൊച്ചി: കുമ്മനം രാജശേഖരൻ ഉൾപ്പെടെ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ബിജെപി സംസ്ഥാന നേതൃയോഗം തയ്യാറാക്കിയ അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി.

മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് ഒന്നിലേറെപ്പേരെ ഉൾപ്പെടുത്തി പട്ടിക തയാറാക്കിയത്. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും മത്സരിക്കാനില്ലെന്ന് യോഗത്തിൽ വീണ്ടും അറിയിച്ചു. യോഗം പൂർത്തിയാകും മുമ്പ് കെ സുരേന്ദ്രൻ മടങ്ങുകയും ചെയ്തു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ, വി വി രാജേഷ്, എസ് സുരേഷ് എന്നിവരുടെ പേരുകളുണ്ട്. കോന്നിയിൽ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, അശോകൻ കുളനട, എറണാകുളത്ത് സി ജി രാജഗോപാൽ, പത്മജ എസ്. മേനോൻ, ശിവശങ്കരൻ, മഞ്ചേശ്വരത്ത് സതീഷ് ഭണ്ഡാരി, ശ്രീകാന്ത് എന്നിവരും പട്ടികയിലുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സാധ്യതാ പട്ടിക പരിശോധിച്ച് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading