മിസോറം ഗവർണ്ണർ സ്ഥാനം രാജിവച്ച് കേരളത്തിൽ തിരിച്ചെത്തിയ മുതിർന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന് ട്വിറ്ററിലും വൻ സ്വീകരണം. കുമ്മനം തിരിച്ചെത്തിയ ദിവസം #kummanam4kerala ട്രെൻഡ് ചെയ്യുന്ന ഹാഷ്ടാഗുകളിൽ മുന്നിലുണ്ട്. #WhyModiAgain, #GandhiMarchesOn, #DandiMarch മുതലായവയാണ് രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ട്രെൻഡിങ് ഹാഷ്ടാഗുകൾ.
നൂറുകണക്കിന് പ്രവർത്തകരാണ് കുമ്മനത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത് ഇന്ന് രാവിലെ തടിച്ചു'കൂടിയത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമല പ്രചാരണ വിഷയം ആകുന്നത് വിലക്കിയ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ പരാതി നൽകുമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാർത്ഥിയായി കുമ്മനത്തിന്റെ പേരാണ് പരിഗണനയിൽ എന്ന് സംസാരമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, BJP election, Bjp in kerala, Governor kummanam, Kummanam Rajasekharan