ആലപ്പുഴ: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളായി. കുമ്മനം രാജശേഖരൻ മത്സരരംഗത്തില്ല. വട്ടിയൂർക്കാവിൽ എസ്. സുരേഷും അരൂരിൽ കെ.പി പ്രകാശ് ബാബുവും സ്ഥാനാർഥികളാകും. കോന്നിയിൽ കെ. സുരേന്ദ്രനായിരിക്കും ബിജെപി സ്ഥാനാർഥി. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുന്ദാറും എറണാകുളത്ത് സി.ജി രാജഗോപാലും സ്ഥാനാർഥികളാകും.
ബിജെപി കേന്ദ്രനേതൃത്വമാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽനിന്ന് 18 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, BJP Candidates, K surendran, Konni By-Election, Kummanam Rajasekharan, Vattiyoorkavu By-Election