തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച ഷാളുകളും തോര്‍ത്തുകളും റീ സൈക്കിള്‍ ചെയ്യാനൊരുങ്ങി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. തന്റെ പ്രചാരണത്തിനിടെ ലഭിച്ച ഒരു ലക്ഷത്തില്‍പ്പരം തുണിത്തരങ്ങള്‍ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി വീണ്ടും ജനങ്ങളിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
തുണികള്‍ തരംതിരിച്ച് വരികയാണെന്നും തുണി സഞ്ചി, തലയിണ കവര്‍ തുടങ്ങിയ രൂപത്തിലേക്ക ഇവ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും കുമ്മനം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: യാത്രക്കാര്‍ക്ക് മര്‍ദനം: അന്വേഷണത്തോട് സഹകരിക്കാതെ കല്ലട ട്രാവൽസ് ഉടമ സുരേഷ്
'പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.' കുമ്മനം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Delhi Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Priyanka Gandhi, Rahul gandhi, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019