പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുത്ത ഉദ്യോഗസ്ഥൻ; രാജമാണിക്യത്തിനെതിരായ അന്വേഷണത്തിൽ ദുരൂഹതയെന്ന് കുമ്മനം രാജശേഖരൻ

സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാഷ്യു വികസന കോർപറേഷൻ ചെയർമാനും എംഡിക്കും എതിരെ കേസില്ലെന്നും കുമ്മനം

News18 Malayalam | news18-malayalam
Updated: November 21, 2020, 9:49 PM IST
പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുത്ത ഉദ്യോഗസ്ഥൻ; രാജമാണിക്യത്തിനെതിരായ അന്വേഷണത്തിൽ ദുരൂഹതയെന്ന് കുമ്മനം രാജശേഖരൻ
കുമ്മനം രാജശേഖരൻ
  • Share this:
തിരുവനന്തപുരം : മുൻ എറണാകുളം ജില്ലാ കളക്ടർ എം. ജി രാജമാണിക്യത്തിനെതിരെ വീണ്ടും കേസ് അന്വേഷിക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകിയതിന് പിന്നിൽ ഒട്ടേറെ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടർ ഭൂമി സർക്കാരിലേക്ക് വീണ്ടെടുത്തുകൊണ്ട് ധീരമായ നടപടി സ്വീകരിച്ച നാൾ മുതൽ രാജമാണിക്യത്തിനെതിരെ ചില വൻകിട കോർപ്പറേറ്റുകളും രാഷ്ട്രീയ ശക്തികളും കരുനീക്കങ്ങൾ നടത്തിവരികയായിരുന്നെന്ന് കുമ്മനം ആരോപിച്ചു.

Also Read 'ശിവശങ്കർ അറസ്റ്റിലായ ദിവസം എന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടു'; ആരോപണവുമായി കുമ്മനം രാജശേഖരൻ

കൊച്ചി മെട്രോറയിലിന് വേണ്ടി സ്ഥലമെടുപ്പ് സംബന്ധിച്ച കേസിൽ തെളിവില്ലെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്നും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ കോടതിയിൽ റിപ്പോർട്ട് നല്കിയിട്ടുള്ളതാണ്. വീണ്ടും കേസ് കുത്തിപ്പൊക്കി സർക്കാർ കേസ് അന്വേഷണത്തിന് വിജിലൻസിന് അനുമതി നൽകുകയാണ്. കേസ് അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. പക്ഷേ അത് സത്യസന്ധവും സ്വാതന്ത്രവുമാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

അതേസമയം സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാഷ്യു വികസന കോർപറേഷൻ ചെയർമാനും എംഡിക്കും എതിരെ കേസ് എടുക്കാൻ സർക്കാർ അനുമതി നല്കുന്നതുമില്ലെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.
Published by: Aneesh Anirudhan
First published: November 21, 2020, 9:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading