HOME » NEWS » Kerala » KUMMANAM RAJASEKHARAN SAYS SPREADING LIES TO DESTROY BJP

ബിജെപിക്കെതിരെ ആസൂത്രിതമായ നീക്കം; നുണപ്രചരണം ബിജെപിയെ നശിപ്പിക്കാനെന്ന് കുമ്മനം രാജശേഖരൻ

അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ലെന്ന് ഓർമ്മപ്പെടുത്തുന്നുവെന്നും കുമ്മനം

News18 Malayalam | news18-malayalam
Updated: June 3, 2021, 3:08 PM IST
ബിജെപിക്കെതിരെ ആസൂത്രിതമായ നീക്കം; നുണപ്രചരണം ബിജെപിയെ നശിപ്പിക്കാനെന്ന് കുമ്മനം രാജശേഖരൻ
കുമ്മനം രാജശേഖരൻ
  • Share this:
തിരുവനന്തപുരം : ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചിലശക്തികൾ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചരണവും പാർട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ധാർമ്മികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബൽസ്യൻ തന്ത്രങ്ങൾക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതിൽ സംശയിക്കേണ്ടതില്ല. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകൾക്ക് ഒട്ടും ആയുസുഉണ്ടാവില്ലെന്നും പത്ര പ്രസ്താവനയിൽ കുമ്മനം പറയുന്നു.

എൻ.ഡി.എ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത് യു.ഡി.എഫിനേയും, എൽ.ഡി.എഫിനേയും തുറന്ന് കാണിച്ചുകൊണ്ടാണ്. ഇതേത്തുടർന്ന് വളർന്നുവരുന്ന ജന ശക്തിയെ പരാജയപ്പെടുത്തേണ്ടത് ഈ രണ്ട് മുന്നണികളുടേയും ആവശ്യമായിവന്നു. ഒത്തുതീർപ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും, അടവുനയങ്ങൾ പ്രയോഗിച്ചും എൻ.ഡി.എ സ്ഥാനാർത്ഥികളെ തോൽപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട.


ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ബിജെപിയെ തകർക്കേണ്ടത് യു.ഡി.എഫിന്റേയും, എൽ.ഡി.എഫിന്റേയും രാഷ്ട്രീയ ആവശ്യമായിത്തീർന്നു. തെരഞ്ഞെടുപ്പിനുശേഷം ബിജെപിയെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്നതിൽ അവർ ഒറ്റക്കെട്ടായി നിന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ഓക്സിജൻ-വാക്സിൻ വിതരണം തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ചും, തെറ്റിദ്ധരിപ്പിച്ചും അവർ സംയുക്ത പ്രചരണം നടത്തി വരികയാണ്.

You may also like:'കൊടകര കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ല'; പാർട്ടിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമെന്ന് കെ. സുരേന്ദ്രന്‍

ലക്ഷദ്വീപ് വിഷയത്തിൽ പച്ച നുണകളാണ് പ്രചരിപ്പിച്ചത്. ഈ കാര്യങ്ങളിലെല്ലാം നിയമസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തോളോട് ചേർന്ന് പ്രമേയം പാസാക്കി. ഇത്തരത്തിൽ എന്തിനുമേതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവർത്തന അജണ്ടയായി മാറിയിരിക്കുകയാണ്.

You may also like:'സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല; ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല': കെ സുരേന്ദ്രൻ

കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് - സി.പി.എം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞു. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ബിജെപി പ്രവർത്തകരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ലെന്ന് ഓർമ്മപ്പെടുത്തുന്നു.

ബി.ജെ.പി സ്ഥാനാർഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച സികെ. ജാനുവിന് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും പണം കൈമാറിയിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തില്‍ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്."  ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Published by: Naseeba TC
First published: June 3, 2021, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories