• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുമ്മനം രാജശേഖരൻ നാളെ ശബരിമലയിൽ

കുമ്മനം രാജശേഖരൻ നാളെ ശബരിമലയിൽ

തൈക്കാട് ശാസ്താ ക്ഷേത്രത്തിൽനിന്ന് കെട്ട് നിറച്ചാകും കുമ്മനം മലചവിട്ടുക

കുമ്മനം രാജശേഖരൻ

കുമ്മനം രാജശേഖരൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മിസോറം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരൻ നാളെ ശബരിമലയിൽ ദർശനം നടത്തും. രാവിലെ 5.30ഓടെ തിരുവനന്തപുരത്ത് നിന്ന് കുമ്മനം ശബരിമലയിലേക്ക് തിരിക്കും. തൈക്കാട് ശാസ്താ ക്ഷേത്രത്തിൽനിന്ന് കെട്ട് നിറച്ചാകും കുമ്മനം മലചവിട്ടുക. ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ഇപ്പോൾ സന്നിധാനത്ത് നടന്നുവരുന്നത്.

    കുമ്മനം ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്

    മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് കഴിഞ്ഞദിവസം കേരളത്തിലെത്തിയ കുമ്മനം രാജശേഖരന് ആവേശോജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ശബരിമല ദർശനം നടത്തുന്നത്.

    ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ കുമ്മനം രാജശേഖരൻ ശക്തമായി വിമർശിച്ചിരുന്നു.
    First published: