ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്: ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കുമ്മനം

ഫലപ്രഖ്യാപന ദിനത്തിൽ വിജയപ്രതീക്ഷ പങ്കുവച്ച് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ

News18 Malayalam
Updated: May 23, 2019, 6:58 AM IST
ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്: ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കുമ്മനം
kummanam
  • Share this:
തിരുവനന്തപുരം: ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ജനങ്ങളിൽ വിശ്വാസമുണ്ട്. ജനങ്ങൾ എന്നെയും വിശ്വസിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച് അവരുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞുവെന്ന ബോധ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് അഭിമുഖീകരിച്ചത്  അവിടെ തീർച്ചയായും ജനവിധി അനുകൂലമാകുമെന്നായിരുന്നു കുമ്മനത്തിന്റെ വാക്കുകൾ.

Also Read-വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേരള പൊലീസിന് പ്രവേശനമില്ല; ടിക്കാറാം മീണ

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെയാണ് ബിജെപി നേതാവ് ശുഭപ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് എട്ടുമണിക്കാണ് ആരംഭിക്കുക. പതിനൊന്നു മണിയോടെ ഭരണം ആർക്കു ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയാകും. വിവി പാറ്റുകൾ എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകും.

First published: May 23, 2019, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading