തോൽവി ആഗ്രഹിച്ച് ചിലർ അട്ടിമറി നടത്തി; ആരോപണവുമായി കുമ്മനം രാജശേഖരൻ
കേരളത്തിൽ ബിജെപിക്ക് ഏറ്റവും അധികം വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലെ തോൽവി വിശദമായി പരിശോധിക്കാനാണ് തീരുമാനം
news18india
Updated: May 24, 2019, 9:59 PM IST

കുമ്മനം രാജശേഖരൻ
- News18 India
- Last Updated: May 24, 2019, 9:59 PM IST
തിരുവനന്തപുരം: തോൽവി ആഗ്രഹിച്ച് ചിലർ തിരുവനന്തപുരത്ത് അട്ടിമറി നടത്തിയെന്ന് ആരോപണവുമായി കുമ്മനം രാജശേഖരൻ. ഇത്തരം അട്ടിമറികളുടെ ഫലമായാണ് തനിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് അടക്കമുള്ളവർ വ്യാജ പ്രചാരണം അഴിച്ചുവിട്ടെന്നാണ് കുമ്മനം രാജശേഖരന്റെ ആരോപണം.
ആകെ പോൾ ചെയ്ത വോട്ടിന്റെ 41.2% വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ശശിതരൂർ നേടിയത്. രണ്ടാം സ്ഥാനമായിരുന്നു കുമ്മനത്തിന്റേത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 31.3% വോട്ട് കുമ്മനം നേടി സിപിഐ സ്ഥാനാർത്ഥിയായ സി ദിവാകരനെ മൂന്നാം സ്ഥാനത്താക്കി. 3,12,142 വോട്ടുകളാണ് കുമ്മനം നേടിയത്.
വോട്ടെടുപ്പ് നടന്നതിന് തൊട്ടു പിന്നാലെ ക്രോസ് വോട്ടിംങ് ആരോപണവുമായി കുമ്മനം രംഗത്തു വന്നിരുന്നു. കേരളത്തിൽ ബിജെപിക്ക് ഏറ്റവും അധികം വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലെ തോൽവി വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനിടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധര പിള്ള രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.
ഫോൺ ശബ്ദരേഖയിൽ കൃത്രിമമെന്ന് ആരോപണം: പി.സി.ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി
});
വോട്ടെടുപ്പ് നടന്നതിന് തൊട്ടു പിന്നാലെ ക്രോസ് വോട്ടിംങ് ആരോപണവുമായി കുമ്മനം രംഗത്തു വന്നിരുന്നു. കേരളത്തിൽ ബിജെപിക്ക് ഏറ്റവും അധികം വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലെ തോൽവി വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനിടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധര പിള്ള രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.
- bjp
- Election Result
- General Election 2019 Result
- Kummanam Rajasekharan
- Live election result 2019
- Lok sabha election result
- Lok sabha election result 2019
- Lok Sabha election results
- Lok Sabha Election Results Live Elections news
- Lok Sabha elections results 2019
- Loksabha Election Result 2019
- തെരഞ്ഞെടുപ്പ് ഫലം
- തെരഞ്ഞെടുപ്പ് ഫലം തത്സമയം
- നരേന്ദ്ര മോദി
- ബിജെപി
- ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം