മക്കൾക്കെതിരെ ആരോപണം വരുമ്പോൾ എന്തും ആകാമെന്ന നിലപാടാണ് സിപിഎമ്മിന്: ബിനോയ് കേസിൽ കുമ്മനം

അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ

news18
Updated: June 21, 2019, 10:29 AM IST
മക്കൾക്കെതിരെ ആരോപണം വരുമ്പോൾ എന്തും ആകാമെന്ന നിലപാടാണ് സിപിഎമ്മിന്: ബിനോയ് കേസിൽ കുമ്മനം
Kummanam, Binoy
  • News18
  • Last Updated: June 21, 2019, 10:29 AM IST
  • Share this:
ആലപ്പുഴ: ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കേരളാ പൊലീസ് സഹായം നൽകുന്നില്ല എന്നാരോപിച്ചായിരുന്നു കുമ്മനത്തിന്റെ വിമർശനം. മക്കൾക്കെതിരെ ആരോപണം വരുമ്പോൾ എന്തും ആകാമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read-ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ പൊലീസ്; മുംബൈ അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത്

ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ബിഹാർ സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുംബൈ പൊലീസാണ് അന്വേഷണം നടത്തുന്നത്.

First published: June 21, 2019, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading