തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്നെയെന്ന് ഒ രാജഗോപാൽ എംഎൽഎ. ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള കുമ്മനം രാജശേഖരൻ നാളെത്തന്നെ വട്ടിയൂർക്കാവിലെത്തി പ്രചരണം തുടങ്ങുമെന്നും ഒ രാജഗോപാൽ പറഞ്ഞു. വട്ടിയൂർക്കാവിൽ വിജയപ്രതീക്ഷ ഉണ്ടെന്നും രാജഗോപാൽ പറഞ്ഞു. പ്രചരണത്തിന് തുടക്കംകുറിച്ച് വട്ടിയൂർക്കാവിൽ നടത്തിയ ഗൃഹസന്ദർശനത്തിനിടെയാണ് കുമ്മനം സ്ഥാനാർഥിയാകുമെന്ന കാര്യം ഒ രാജഗോപാൽ പ്രഖ്യാപിച്ചത്. സ്ഥാനാർഥി സംബന്ധിച്ച് പാർട്ടിയുടെ പ്രഖ്യാപനം വന്നിട്ടില്ല.
ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടാണ് തുടക്കം മുതലേ കുമ്മനം രാജശേഖരൻ സ്വീകരിച്ചത്. സ്ഥാനാർഥിയെ നിശ്ചയിക്കാൻ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. എന്നാൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.