നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുമ്മനം മടങ്ങിയെത്തുന്നു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

  കുമ്മനം മടങ്ങിയെത്തുന്നു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

  • Last Updated :
  • Share this:
   #ആര്‍. കിരണ്‍ ബാബു

   തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ കുമ്മനം രാജശേഖരന്‍ സമ്മതമറിയിച്ചു. ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ ആരംഭിച്ചു. കുമ്മനത്തെ കൊണ്ടുവരുന്നതിനു നടക്കുന്ന നീക്കങ്ങള്‍ ബിജെപി വക്താവ് എം എസ് കുമാര്‍ സ്ഥിരീകരിച്ചു. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള ഉള്‍പ്പെടെ പ്രമുഖ നേതാക്കളെയെല്ലാം മല്‍സരിപ്പിക്കാനാണ് ബിജെപിയുടെ ആലോചന.

   ശശി തരൂരിനെ നേരിടാന്‍ കുമ്മനം ഇറങ്ങുമോ? സംസ്ഥാന രാഷ്ട്രീയത്തില്‍ കുറച്ചുകാലമായി നിന്ന അഭ്യൂഹത്തിന് ഇപ്പോള്‍ ബിജെപിയില്‍ നിന്നു തന്നെ സ്ഥിരീകരണം വരികയാണ്. 'ബി ജെ പി പ്രവര്‍ത്തകരുടെ ആഗ്രഹം അതാണ്. പ്രമുഖ നേതാക്കള്‍ തന്നെ മത്സരിക്കണം' - എം എസ് കുമാര്‍ പറഞ്ഞു.

   മിസോറാം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ കുമ്മനം ഗവര്‍ണര്‍ പദവി രാജിവക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. ഗവര്‍ണര്‍ പദവി വിട്ട് മത്സരത്തിന് ഇറങ്ങാന്‍ കുമ്മനം തയ്യാറകുമോ എന്ന ചോദ്യത്തിനും എം എസ് കുമാറിന്റെ മറുപടി വ്യക്തമാണ്. 'കുമ്മനം ജനങ്ങള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നേതാവാണ്. ജനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാളല്ല. ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊളളുന്ന നേതാവാണ്'- എം എസ് കുമാർ പറഞ്ഞു.

   ശബരിമല സമരത്തിന്റെ നേതൃത്വം കുമ്മനം ഏറ്റെടുക്കണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. എന്നാല്‍ ഇതിനോട് സംസ്ഥാന നേതൃത്വത്തിലെ എല്ലാവര്‍ക്കും യോജിപ്പില്ല. എപ്പോള്‍ രാജി വയ്ക്കണം, ശബരിമല സമരത്തിന്റെ നേതൃത്വത്തിലേക്ക് വരണോ തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാകും അന്തിമ തീരുമാനം എടുക്കുക.

   First published:
   )}