കോഴിക്കോട്: മുസ്ലീംലീഗുള്ളിടത്തോളം കാലം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം തീവ്രവാദ സംഘടനകൾ റാഞ്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സമരം തീവ്രവാദ സംഘടനകൾ റാഞ്ചുമെന്നോർത്ത് മുഖ്യമന്ത്രി ഭയപ്പെടേണ്ട. മുഖ്യമന്ത്രി വർഗീയ വാദികളെ കയറ്റിയിരുത്താതിരുന്നാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് ഇതുവരെ വർഗീയ വാദികളെ ചുമലിലേറ്റിയിട്ടില്ലന്ന് ഓർക്കണം.വർഗീയത പ്രചരിപ്പിക്കുന്നവർ ഹിന്ദുവായാലും മുസ്ലിം ആയാലും എതിർക്കപ്പെടേണ്ടതാണ്. വർഗീയ സംഘടനകൾ സമരത്തെ തളർത്തരരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.