തെരഞ്ഞെടുപ്പിനിടെ തന്നെ സന്ദർശിച്ച രമ്യ ഹരിദാസിനെ ദ്വയാർഥ പ്രയോഗവുമായി അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ നൈസായി ട്രോളി പി കെ കുഞ്ഞാലിക്കുട്ടി. രമ്യയ്ക്കൊപ്പം താനും കുടുംബവും നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് രമ്യയെ അഭിനന്ദിച്ചിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി.
also read: തെരഞ്ഞെടുപ്പ് പരാജയം; ശ്രീധരന് പിള്ളയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപിയിലെ ഒരു വിഭാഗംകേരളത്തിന്റെ അഭിമാനം .ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ് - കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊപ്പമാണ് രമ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കുഞ്ഞാലിക്കുട്ടിയെ കാണാനെത്തിയതിനാണ് രമ്യയെ വിജയരാഘവൻ അധിക്ഷേപിച്ചത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല- എന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം അധിക്ഷേപ പ്രസംഗം. ഇത് വലിയ വിവാദമായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും ആലത്തൂരും വൻ വിജയമാണ് യുഡിഎഫ് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.