'വ്യക്തിതാത്പര്യങ്ങൾക്കായി കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗിനെ ബിജെപിക്ക് വിറ്റു'; ഐഎൻഎൽ

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാൻ കോലിബി കൂട്ടുകെട്ട് രൂപപെട്ടു കഴിഞ്ഞെന്നും ഐഎൻഎൽ

News18 Malayalam | news18-malayalam
Updated: September 21, 2020, 4:23 PM IST
'വ്യക്തിതാത്പര്യങ്ങൾക്കായി കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗിനെ ബിജെപിക്ക് വിറ്റു'; ഐഎൻഎൽ
പികെ കുഞ്ഞാലിക്കുട്ടി
  • Share this:
കോഴിക്കോട്: സ്വർണക്കടത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാൻ യു.ഡി.എഫും - ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബ്. ഇതിന്റെ ഭാഗമായിട്ടാണ് വിശുദ്ധ ഖുർആൻ വിതരണം ചെയ്തത് മഹാ അപരാധമായി പ്രചരിപ്പിക്കുന്നത്.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാൻ കോലിബി കൂട്ടുകെട്ട് രൂപപെട്ടു കഴിഞ്ഞു. ഖുർആൻ മറയാക്കി രാഷ്ട്രീയ ദുഷ്ട പ്രചാരണം നടത്തുകയാണ്. ബി.ജെ.പിയുടെ നിലപാടിനൊപ്പം യു.ഡി.എഫും, ലീഗും ചേർന്നതായും ഐ.എൻ.എൽ നേതാക്കൾ ആരോപിച്ചു.


സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി കെ.ടി.റമീസ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ്. ഈ പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടുത്തുവാൻ ബി.ജെ.പിയുമായി കുഞ്ഞാലിക്കുട്ടി ധാരണ ഉണ്ടാക്കി കഴിഞ്ഞു.

You may also like:'ഖുറാനിലും ഈന്തപ്പഴത്തിലും സ്വർണക്കടത്ത് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി യു.എ.ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുന്നു': കോടിയേരി

ഇതിന്റെ ഭാഗമായാണ് ബി.ജെ.പി ശത്രുവല്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വന്തം വ്യക്തിതാൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനെ ബി.ജെ.പിക്ക് വിറ്റതായി ഐ.എൻ.എൽ നേതാക്കൾ കുറ്റപ്പെടുത്തി.

You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു; അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ് ഇപ്പോൾ ഉരുണ്ടുകളിക്കുന്നു: മുഖ്യമന്ത്രി

റമീസ്​ മുഹമ്മദിന് ജാമ്യം ലഭിക്കാനും മാറാട് കലാപത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ഒഴിവാക്കിക്കിട്ടാനും പി കെ കുഞ്ഞാലിക്കുട്ടി പാർട്ടിയെ ബിജെപിക്ക് വിറ്റെന്ന് കഴിഞ്ഞ ദിവസം ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചിരുന്നു.

സ്വർണക്കടത്ത് കേസിലെ ഒരു ഡസനോളം വരുന്ന പ്രതികളെ ജയിൽമുക്തരാക്കുന്നതിനാണ് കോലീബി സഖ്യം യാഥാർഥ്യമാക്കിയതെന്നും അതിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Published by: Naseeba TC
First published: September 21, 2020, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading