• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kunisseri Kummatti | കുനിശേരി കുമ്മാട്ടിക്കിടെ കൂട്ടത്തല്ല്; ആനപിണ്ടമെറിഞ്ഞ് യുവാക്കള്‍; വീഡിയോ

Kunisseri Kummatti | കുനിശേരി കുമ്മാട്ടിക്കിടെ കൂട്ടത്തല്ല്; ആനപിണ്ടമെറിഞ്ഞ് യുവാക്കള്‍; വീഡിയോ

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ചെളിവെള്ളത്തില്‍ കിടന്ന് അടിപിടി കൂടുന്നതും ഇതിനിടെ ആനപ്പിണ്ടം എടുത്തെറിയുന്നതും വീഡിയോയില്‍ കാണാം

  • Share this:
    പാലക്കാട്: ആലത്തൂര്‍ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി(Kummatti) ഉത്സവത്തിനിടെ യുവാക്കളുടെ കൂട്ടത്തല്ല്. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല്(Fight) നടന്നത്. ഏപ്രില്‍ 9ന് നടന്ന ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണു പുറത്തുവന്നത്.

    ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ചെളിവെള്ളത്തില്‍ കിടന്ന് അടിപിടി കൂടുന്നതും ഇതിനിടെ ആനപ്പിണ്ടം എടുത്തെറിയുന്നതും വീഡിയോയില്‍ കാണാം. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ്. കുമ്മാട്ടിയോട് അനുബന്ധിച്ച് സംഘട്ടനം ഉണ്ടാകാറുണ്ടെന്നും ആര്‍ക്കും കാര്യമായ പരുക്കുകളോ പരാതിയോ ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.


    Kollam | ഓവര്‍ ടേക്കിംഗിനെ ചൊല്ലി തര്‍ക്കം; നടുറോഡില്‍ കൂട്ടയടി; എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക്

    കൊല്ലം: കൊല്ലത്ത്(Kollam) നടുറോഡില്‍ കൂട്ടത്തല്ല്. ഓവര്‍ടേക്കിംഗിനെ(Overtake) ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പുത്തൂരില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും സഞ്ചരിച്ച കാര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു മര്‍ദനം.

    Also Read-മദ്യലഹരിയിൽ വൃദ്ധമാതാവിനെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

    കൂട്ടത്തല്ലില്‍ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുഗുണന്റെ ഭാര്യ പ്രിയ, മകന്‍ അമല്‍ പരിക്കേറ്റു. മകന്‍ അലിനെ ബൈക്കിലെത്തിയ യുവാക്കള്‍ തര്‍ക്കത്തിനൊടുവില്‍ ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

    എസ്‌ഐ സുഗണനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും ഭാര്യയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവര്‍ കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമലിന് തലയില്‍ പരിക്കേറ്റ് ഏഴു സ്റ്റിച്ചുണ്ട്.
    Published by:Jayesh Krishnan
    First published: