ഇന്റർഫേസ് /വാർത്ത /Kerala / വീണ്ടും വിവാദം; കുഞ്ഞാലിക്കുട്ടിയുടെ ഹാജർനില 50 ശതമാനത്തിൽ താഴെ

വീണ്ടും വിവാദം; കുഞ്ഞാലിക്കുട്ടിയുടെ ഹാജർനില 50 ശതമാനത്തിൽ താഴെ

 • Share this:

  # മുഹമ്മദ് ഷഹീദ്

  കോഴിക്കോട്: മുത്തലാഖ് വിവാദത്തിന് പിന്നാലെ ലോക്‌സഭയിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നിലയും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. 2017,2018 കാലയളവില്‍ കുഞ്ഞാലിക്കുട്ടിയുടെ സഭയിലെ ശരാശരി ഹാജര്‍നില അമ്പതു ശതമാനത്തിലും താഴെയാണ്. എണ്‍പത് ശതമാനം ഹാജരുള്ള ഇ.ടി മുഹമ്മദ് ബഷീറുമായി താരതമ്യം ചെയ്തുള്ള സന്ദേശങ്ങള്‍ പാര്‍ട്ടിയില്‍ പ്രചരിക്കുകയാണ്.

  Also Read- മുത്തലാഖ്: കുഞ്ഞാലിക്കുട്ടി നേരിടുന്നത് അഗ്നി പരീക്ഷ; പാർട്ടിക്കുള്ളിൽ നിന്നും ഇതാദ്യം

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  2017 ഏപ്രിലിലാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത്. ഇതിന് ശേഷം നടന്ന അഞ്ചു ലോക്‌സഭാ സമ്മേളനങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില ഇപ്രകാരമാണ്. 2017 ശീതകാല സമ്മേളനത്തില്‍ ഹാജര്‍നില 54 ശതമാനം. 2018ലെ ശീതകാല സമ്മേളനത്തിൽ ല്‍ 50 ശതമാനം. മണ്‍സൂണ്‍ സെഷനില്‍ യഥാക്രമം 47, 35 ശതമാനം വീതം. ബജറ്റ് സമ്മേളനത്തില്‍ ഹാജര്‍ 45 ശതമാനം. മുസ്ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഹാജര്‍ 80 ശതമാനത്തിന് മുകളിലാണ്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്.

  Also read- മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

  കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കുന്ദമംഗലം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബാബുമോന്റ് ഫേസ്ബുക്ക് പോസ്റ്റും പാര്‍ട്ടിക്കുള്ളില്‍ പ്രചരിക്കുന്നുണ്ട്. പഴയകാല നേതാക്കളുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടുന്ന പോസ്റ്റില്‍ സമയമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു.

  കുഞ്ഞാലിക്കുട്ടിയുടെ പാര്‍ലിമെന്റിലെ മോശം ഹാജര്‍നില സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഗൗരവത്തോടെയാണ്കാണുന്നത്.  മുത്തലാഖ് വിവാദത്തിന് പുറമെ ലോക്‌സഭയിലെ മോശം ഹാജര്‍നിലയുടെ കാരണവും കുഞ്ഞാലിക്കുട്ടിക്ക് തങ്ങളോട് വിശദീകരിക്കേണ്ടിവരും. കുഞ്ഞാലിക്കുട്ടി കേരളത്തിലെത്തിയ ഉടന്‍തന്നെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം ചേരും.

  First published:

  Tags: Kunjalikkutti, Muslim league, P k kunjalikkutti, Triple talaq, Triple talaq bill, Triple talaq discussion, Triple talaq issue, കുഞ്ഞാലിക്കുട്ടി, പി.കെ കുഞ്ഞാലിക്കുട്ടി, മുത്തലാഖ്, മുത്തലാഖ് വിവാദം, മുസ്ലീം ലീഗ്, യൂത്ത് ലീഗ്