കോഴിക്കോട്: സി പി എമ്മിനൊപ്പം ചേര്‍ന്ന് സമരം ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ നിന്ന് മുസ്ലിംലീഗ് പിന്നാക്കം പോകുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിനകത്ത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.
പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട രമേശ് ചെന്നിത്തലയെ പിന്തുണച്ച് ലീഗ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസില്ലെങ്കിലും തങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് സമരം ചെയ്യുമെന്ന് മുസ്ലിംലീഗ് പരസ്യമായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു.
ലീഗിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തു. എന്നാല്‍, കോഴിക്കോട് ഡിസിസി ഓഫീസില്‍ ഇതേ വിവാദ നായകന്മാര് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി, രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും.
യുഡിഎഫ് ഉണ്ടാകുമ്പോള്‍ മറ്റാര്‍ക്കുമൊപ്പം പ്രതിഷേധ പരിപാടികള്‍ നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. യുഡിഎഫ് ഒറ്റക്കെട്ടായി പൗരത്വഭേദഗതി നിയമത്തിനെതിരെ മുന്നോട്ട് പോകുമെന്നായിരുന്നു രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഐകകണ്ഠേന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ സംഘടനകളും വിദ്യാര്‍ഥികളും മുസ്ലിം സംഘടനകളുമെല്ലാം പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴും കോണ്‍ഗ്രസ് ചിത്രത്തിൽ ഇല്ലായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടിയായിരുന്നു സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മുസ്ലിംലീഗ് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് കോപം ഭയന്ന് ലീഗിന്റെ സമുന്നതനായ നേതാവ് കുഞ്ഞാലിക്കുട്ടി തന്നെ ചെന്നിത്തലയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയതിന്റെ കാരണവും ഇതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.