കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിനെ (Thrikkakara Bypoll)ചൊല്ലി പോരടിച്ച് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനും ട്വൻറി ട്വന്റി കോഡിനേറ്റർ സാബു എം ജേക്കബും. കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന അസ്വാരസ്യം തെരഞ്ഞെടുപ്പ് അടുത്തതോടെ മൂർദ്ധന്യത്തിൽ എത്തി. തൃക്കാക്കരയിൽ ട്വൻറി 20 യുടെ വോട്ട് ഉറപ്പാക്കാൻ ഇടതു നേതാക്കൾ എല്ലാ ശ്രമങ്ങളും നടത്തവെ എംഎൽഎയായ ശ്രിനിജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പാർട്ടിക്ക് തിരിച്ചടിയായി. ട്വൻറി 20 കോഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ച പോസ്റ്റിന് നല്കിയ മറുപടി അവരുടെ നിലപാടുകളുടെ കൂടെ സൂചനയാണ്.
Also Read-ഫോൺ എടുക്കാത്തതുമുതൽ കൂടിയാലോചനയില്ലായ്മ വരെ; വിവാദങ്ങളിൽ വീണ മന്ത്രി
തൃക്കാക്കരയിൽ നിർണായക ശക്തിയായ ട്വൻറി 20 വോട്ടുകൾ ഏത് വിധേനയും ഇടത് പാളയത്തിൽ എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന നിലപാടിലേക്ക് എത്തിക്കഴിഞ്ഞു. ഇതിന്റെ പരോക്ഷ സൂചനകൾ അവർ പ്രസ്താവനകളിലൂടെ നൽകുകയും ചെയ്യുന്നുണ്ട്.
Also Read-ജനകീയ പ്രതിഷേധം; K-Rail കല്ലിടൽ നിർത്തി; സർവേ ഇനി ജിപിഎസ് വഴി
ഇടതുപക്ഷം വോട്ട് തേടുന്നതിന് മുമ്പ് തൻറെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നു എന്ന് വ്യക്തമാക്കണമെന്നും അതിൽ തെറ്റ് പറ്റിയെങ്കിൽ മാപ്പുപറയണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. ഇതിനെ പരിഹസിച്ചാണ് സ്ഥലം എംഎൽഎ കൂടിയായ പി വി ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാൻ ആയിരുന്നു എന്നുമാണ് പോസ്റ്റ്. കുറച്ചു സമയത്തിനുള്ളിൽ പോസ്റ്റ് എംഎൽഎയുടെ പേജിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.
എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സാബു ജേക്കബിന്റെ വിമർശനം. പി വി ശ്രീനിജനും സാബു ജേക്കബും തമ്മിലുള്ള തർക്കം തുടരുന്നത് എൽ ഡി എഫിന് ഗുണകരമാവില്ല. നിലവിലുള്ള സാഹചര്യം അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് യു ഡി എഫ് ക്യാമ്പിൽ നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Sabu M Jacob, Thrikkakakra By-Election