കുട്ടനാട്ടിലെ ഇടതു സ്ഥാനാർത്ഥി ആരാകും? എൻസിപി തീരുമാനം ചൊവ്വാഴ്ച്ചയോടെ

അഞ്ച് പേരുകൾ പരിഗണനയിലാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ

News18 Malayalam
Updated: February 27, 2020, 9:31 PM IST
കുട്ടനാട്ടിലെ ഇടതു സ്ഥാനാർത്ഥി ആരാകും? എൻസിപി തീരുമാനം ചൊവ്വാഴ്ച്ചയോടെ
എൻസിപി തീരുമാനം ചൊവ്വാഴ്ച്ചയോടെ
  • Share this:
ആലപ്പുഴ: കുട്ടനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. അഞ്ച് പേരുകൾ പരിഗണനയിലാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ പറഞ്ഞു.

കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിയിൽ ഐക്യത്തിലെത്താനായിട്ടില്ല. കൊച്ചിയിൽ ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനമായില്ല. ഇതിനെത്തുടർന്നാണ് ചൊവ്വാഴ്ച്ചത്തേക്ക് ചർച്ച മാറ്റിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകരുതെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണ; ഇതുവരെ മരിച്ചത് 26 പേർ

തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകാനാണ് കൂടുതൽ സാധ്യത. ടി പി പീതാംബരൻ ഉൾപ്പെടെയുള്ളവർക്ക് തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുന്നതിനോടാണ് താൽപര്യം. എന്നാൽ എ കെ ശശീന്ദ്രനും മാണി സി കാപ്പനും തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുന്നതിനോട് യോജിപ്പില്ല.

എൻസിപി ജനറൽ സെക്രട്ടറി സലീം പി മാത്യുവിന്റെ പേരാണ് ഇരുവരും മുന്നോട്ടു വെയ്ക്കുന്നത്. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകാഭിപ്രായമുണ്ടായില്ലെങ്കിൽ പട്ടിക തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. തുടർന്ന് കേന്ദ്ര നേതൃത്വമാകും സ്ഥാനാർത്ഥിയെ തീരുമാനിക്കുക.


Published by: Naseeba TC
First published: February 27, 2020, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading