നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടനാട്: സഹോദരനെ സ്ഥാനാർഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം: പാർട്ടി നേതൃത്വത്തിന് കത്ത് നൽകി

  കുട്ടനാട്: സഹോദരനെ സ്ഥാനാർഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം: പാർട്ടി നേതൃത്വത്തിന് കത്ത് നൽകി

  എന്നാൽ തോമസ് ചാണ്ടിയുടെ കുടുംബത്തിന് തന്നെ സീറ്റ് കൈമാറുന്നതിൽ സംസ്ഥാന കമ്മിറ്റിയിൽ ഒരു വിഭാഗത്തിനും കുട്ടനാട്ടിലെ സിപിഎം ഏരിയാ കമ്മിറ്റികൾക്കും എതിര്‍‌പ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ

  thomas chandy

  thomas chandy

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: വരാനിരിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി എംഎൽഎയുടെ സഹോദരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കുടുബം. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന കുട്ടനാട് സീറ്റിൽ അദ്ദേഹത്തിന്‌‍റെ സഹോദരനായ തോമസ്.കെ.തോമസിനെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. എൻസിപി നേതൃത്വത്തിനും മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവർക്കും ആവശ്യം ഉന്നയിച്ചുള്ള കത്ത് കുടുംബം കൈമാറിയിട്ടുണ്ട്.

   Also Read-കേരളത്തില്‍ പൊലീസ് രാജ് അനുവദിക്കില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഐ

   കുടുംബത്തിൻ‌റെ തീരുമാനം അറിയിക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്സി ചാണ്ടി തോമസ് കെ തോമസിനെ നിർദേശിച്ചു കൊണ്ടുള്ള കത്ത് കൈമാറിയതെന്നാണ് കുടുംബവുമായി അടുത്ത് ബന്ധമുള്ള ചിലർ വ്യക്തമാക്കിയത്. എന്നാൽ തോമസ് ചാണ്ടിയുടെ കുടുംബത്തിന് തന്നെ സീറ്റ് കൈമാറുന്നതിൽ സംസ്ഥാന കമ്മിറ്റിയിൽ ഒരു വിഭാഗത്തിനും കുട്ടനാട്ടിലെ സിപിഎം ഏരിയാ കമ്മിറ്റികൾക്കും എതിര്‍‌പ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.

   നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പും മുൻനിർത്തി എല്ലാവർക്കും സ്വീകാര്യനായ ഒരാളെ സ്ഥാനാർഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യുവിന്റെ പേരും ചർച്ചകളിലുണ്ട്. എൻസിപിക്ക് സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കില്‍ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം ഉയർത്തിയതായും സൂചനകളുണ്ട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റ ശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു.
   Published by:Asha Sulfiker
   First published: