കോഴിക്കോട് കുറ്റ്യാടിയിൽ ലീഗ് പ്രവർത്തകർ തമ്മിൽത്തല്ലി; അമ്പതോളം പേർക്കെതിരെ കേസ്

ലീഗ് പ്രവര്‍ത്തകരായ ഹാരിസ്, മുഹമ്മദ്, റഫീഖ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കുമെതിരെയുമാണ് കേസെടുത്തത്.

News18 Malayalam | news18-malayalam
Updated: September 11, 2020, 12:33 PM IST
കോഴിക്കോട് കുറ്റ്യാടിയിൽ ലീഗ് പ്രവർത്തകർ തമ്മിൽത്തല്ലി; അമ്പതോളം പേർക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: കുറ്റ്യാടിയിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ഗ്രൂപ്പ് പോരാണ് ബുധനാഴ്ച രാത്രി സംഘട്ടനത്തിൽ കലാശിച്ചത്. ലീഗ് നേതാവ് എ.ടി. അഹമ്മദ് ഹാജി, സഹോദരന്‍ ആലത്തോട്ടത്തില്‍ അബ്ദുല്‍സലാം എന്നിവര്‍ക്ക് സംഘർഷത്തിൽ പരിക്കുപറ്റിയിരുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്ന പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ ഹാരിസ്, മുഹമ്മദ്, റഫീഖ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കുമെതിരെയുമാണ് കേസെടുത്തത്. കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ കുറ്റ്യാടിയിൽ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഇവര്‍ സംഘം ചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു.


ബുധനാഴ്ച രാത്രി കാക്കുനിയിലെ നൂറോളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീടിന്‍റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പരിക്കുപറ്റിയ എ ടി അഹമ്മദ് ഹാജി പറഞ്ഞു. വേളം പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ അബ്ദുള്ളക്കെതിരെ ലീഗില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്.

ലോക്ക്ഡൗൺ സമയത്ത് അവധിദിവസം ഗ്രാമപഞ്ചായത്ത് ഓഫീസ് ശുചീകരണത്തിനായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്ക് പ്രസിഡന്‍റ് തുറന്നുനല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് ലീഗില്‍ ഗ്രൂപ്പ്‌പോര് തുടങ്ങിയത്. പ്രസിഡന്‍റിനെതിരെ നടപടിയാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നതോടെ നേതൃത്വം പ്രസിഡന്‍റിനോട് നിര്‍ബന്ധിത അവധിയില്‍പ്പോകാന്‍ നിര്‍ദേശിച്ചിരുന്നു.

അതനുസരിച്ച് പ്രസിഡന്റ് ചുമതലയില്‍നിന്ന് മാറിനിന്നു. എന്നാല്‍ വി കെ അബ്ദുള്ള കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പാറക്കല്‍ അബ്ദുള്ള എം എല്‍ എ സമവായ ചര്‍ച്ച നടത്തിയെങ്കിലും ഇത് അംഗീകരിക്കാതെ ഒരുവിഭാഗം വീണ്ടും രംഗത്തെത്തുകയായിരുന്നു.
Published by: Naseeba TC
First published: September 11, 2020, 12:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading