• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sidheeq Kappan| സിദ്ദിഖ് കാപ്പന്റെ ജാമ്യം; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് KUWJ

Sidheeq Kappan| സിദ്ദിഖ് കാപ്പന്റെ ജാമ്യം; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് KUWJ

സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരവുമാണെന്ന് KUWJ

  • Last Updated :
  • Share this:
    തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് (Sidheeq Kappan)ജാമ്യം ലഭിച്ച നടപടിയെ സ്വാഗതം ചെയ്ത് കെയുഡബ്ല്യുജെ. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരവുമാണെന്ന് KUWJ പ്രസ്താവനയിൽ പറയുന്നു.

    സംഭവ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ചെയ്യുക എന്ന മാധ്യമപ്രവർത്തകന്റെ കൃത്യ നിർവ്വഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തർപ്രദേശിലെ ഹാത്റസിൽ നടന്ന അതിക്രൂരമായ സംഭവം നേരിട്ടു മനസിലാക്കി റിപ്പോർട്ട് ചെയ്യാനായുളള യാത്രക്കിടെയായിരുന്നു അറസ്റ്റ്. യു.പി പോലീസ് കള്ളക്കേസുണ്ടാക്കിയും യു.എ.പി.എ ചുമത്തിയും ജയിലിലടച്ചു. മാധ്യമപ്രവർത്തകനായ കാപ്പനെ ഭീകരവാദിയായി ചിത്രീകരിക്കാൻ പല രീതിയിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും പോലീസും ഒരു വിഭാഗവും കെട്ടിച്ചമച്ചു.

    ഹേബിയസ് കോർപ്പസ് ഹർജിയുമായി പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചതു മുതൽ പല തരത്തിലും കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനും യു.പി സർക്കാറും പോലീസും ശ്രമിക്കുകയുണ്ടായി. കാപ്പനു നീതിക്കായുള്ള പോരാട്ടത്തിൽ ഉറച്ചു നിന്ന പത്രപ്രവർത്തക യൂണിയനും അതിന്റെ ഭാരവാഹികൾക്കുമെതിരേ വ്യാജപരാതികളും ആക്ഷേപങ്ങളും ചിലർ ഉയർത്തി. സിദ്ദിഖ് കാപ്പന്റെ ഭാര്യക്കെതിരേയും ആരോപണങ്ങളുയർത്തി. എല്ലാറ്റിനേയും അതിജീവിച്ചാണ് പത്രപ്രവർത്തക യൂണിയനും കാപ്പന്റെ കുടുംബവും നിയമപോരാട്ടവുമായി മുന്നോട്ടു പോയത്.
    Also Read- മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

    ഭരണഘടന ഉറപ്പു നൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരേ ഭരണകൂട വേട്ടയാടൽ നടന്നപ്പോഴൊക്കെ നീതിക്കുവേണ്ടി നിൽക്കാനും അതതു സമയത്തു നീതിപീഠത്തെ സമീപിക്കാനും യൂണിയനു സാധിച്ചു. ഇത്തരം പോരാട്ടങ്ങളുടെ ആകെത്തുകയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരമായ അധ്യായമായി ഈ കേസിലെ നിയമ പോരാട്ടം വിലയിരുത്തപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. അതിനായി ഒപ്പം നിന്ന ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ് സ് (ഡി.യു.ജെ), പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, അഴിമുഖം ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങൾ, ഹേബിയസ് കോർപ്പസ് ഹർജിയിൽ ആദ്യഘട്ടത്തിൽ യൂണിയനു വേണ്ടിയും ഇപ്പോൾ സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനു വേണ്ടിയും ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സിദ്ദിഖിനു വേണ്ടി ഹാജരായ അഡ്വ.ദുഷ്യന്ത് ദവേ, യൂണിയനു വേണ്ടി കേസിന്റെ മേൽനോട്ടം വഹിച്ച അഡ്വ.വിൽസ് മാത്യൂസ്, സിദ്ദിഖിന്റെ കുടുംബത്തിനു വേണ്ടി കേസിൽ മേൽനോട്ടം നിർവഹിച്ച അഡ്വ. ഹാരീസ് ബീരാൻ, യു.പി ഹൈക്കോടതിയിൽ അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാൻ ബാഗേൽ,

    Also Read- 'സാക്ഷിയായ മലയാളി മാധ്യമപ്രവര്‍ത്തകന് ഭീഷണി'; സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷയെ എതിര്‍ത്ത് UP സര്‍ക്കാര്‍

    കേസിൽ സഹായിച്ച മറ്റ് അഭിഭാഷകർ, മാധ്യമസുഹൃത്തുക്കൾ, പൊതു സമൂഹം, സിദ്ദീഖിന്റെ കുടുംബാംഗങ്ങൾ തുടങ്ങീ ഈ പോരാട്ടത്തിൽ കൂടെ നിന്നവർക്കെല്ലാം പത്രപ്രവർത്തക യൂണിയൻ നന്ദിയും അഭിവാദ്യവും അറിയിക്കുന്നു. സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.
    Published by:Naseeba TC
    First published: