• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM Party Congress|കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ; അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ല: ചെറിയാൻ ഫിലിപ്പ്

CPM Party Congress|കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ; അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ല: ചെറിയാൻ ഫിലിപ്പ്

കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്നും അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാൻ ഫിലിപ്പ്

ചെറിയാൻ ഫിലിപ്പ്

ചെറിയാൻ ഫിലിപ്പ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിലെ (CPM Party Congress) സെമിനാറിൽ പങ്കെടുക്കുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ (KV Thomas).തീരുമാനത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് ചെറിയാൻ ഫിലിപ്പ് (Cherian Philip).

    സെമിനാറിൽ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്നും അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നുമാണ് ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

    സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്നായിരുന്നു നേരത്തേ ചെറിയാൻ ഫിലിപ്പ് പറഞ്ഞത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്.

    Also Read-സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളി

    ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

    അൽപം മുമ്പാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് കെവി തോമസ് വ്യക്തമാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളിക്കൊണ്ടാണ് കെ വി തോമസ് തന്റെ തീരുമാനം. ബിജെപിയെ എതിർക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് ദേശീയ പ്രശ്നമാണെന്നുമാണ് കെവി തോമസിന്റെ വിശദീകരണം.
    Also Read-'കെ.വി. തോമസ് വഴിയാധാരമാകില്ല; സെമിനാറിൽ പങ്കെടുക്കുമെന്ന് വിശ്വാസം': എം.വി. ജയരാജൻ‌

    സെമിനാറിൽ അര മണിക്കൂറാണ് തനിക്ക് അനുവദിച്ചത്. നെഹ്റുവിയൻ വീക്ഷണമാണ് താൻ പറയുകയെന്നും അദ്ദേഹം വ്യക്തമാക്കി.

    താൻ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാൻ എഐസിസിക്ക് മാത്രമാണ് കഴിയുകയെന്നായിരുന്നു സെമിനാറിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന കെ സുധാകരന്റെ മുന്നറിയിപ്പിനെ കുറിച്ച് അദ്ദേഹം പറ‍ഞ്ഞത്.
    Published by:Naseeba TC
    First published: