• HOME
  • »
  • NEWS
  • »
  • kerala
  • »
  • K V Thomas | കോൺഗ്രസിൽ തന്നെ ഉറച്ചു നിൽക്കും; സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല; പ്രതികരണവുമായി കെ വി തോമസ്

K V Thomas | കോൺഗ്രസിൽ തന്നെ ഉറച്ചു നിൽക്കും; സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല; പ്രതികരണവുമായി കെ വി തോമസ്

കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ  കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

  • Share this:
    കണ്ണൂര്‍: കോണ്‍ഗ്രസില്‍ (Congress) തന്നെ ഉറച്ചു നില്‍ക്കുമെന്ന് കെ വി തോമസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ (k sudhakaranഅയച്ച കത്തിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും പാര്‍ട്ടി ഭരണഘടന വായിക്കാത്തവരാണ് അംഗത്വം വിതരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ വിശിഷ്ടാതിഥിയാണ് കെവി തോമസ് പങ്കെടുത്തത്.

    സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ  കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

    ജനാധിപത്യ പാർട്ടിയായ കോൺ​ഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു അദ്ദേഹം പറഞ്ഞു.

    സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്തനടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി  അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയ ഗാന്ധിയ്ക്ക്   കത്തയച്ചിരുന്നു.

    കെവി തോമസ് അച്ചടക്കലംഘനം നടത്തി; കടുത്ത നടപടി വേണം; സോണിയഗാന്ധിക്ക് കത്തയച്ച് കെ സുധാകരന്‍

    കെ വി തോമസിന് ഊഷ്മള സ്വീകരണമാണ് സിപിഎം നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷാളണിയിച്ച് സ്വീകരിച്ചു. യേശുക്രിസ്തുവിന്റെ ചിത്രവും ഉപഹാരമായി നല്‍കി. സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്.

    CPM Party Congress| കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; അദ്ദേഹം പങ്കെടുക്കുന്നതും അങ്ങനെ തന്നെ: മുഖ്യമന്ത്രി പിണറായി വിജയൻ

    സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണെന്നും ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചത് പിണറായി വിജയനാണെന്നും കെ വി തോമസ് വേദിയില്‍ പറഞ്ഞു. അതേസമയം കെ റെയില്‍ പദ്ധതിയെ പിന്തുണച്ചും കെ വി തോമസ് സംസാരിച്ചു. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടതെന്നും പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.
    Published by:Jayashankar AV
    First published: