• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas| 'കെ വി തോമസ് മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ നീക്കം നടത്തി'; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

KV Thomas| 'കെ വി തോമസ് മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ നീക്കം നടത്തി'; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

ഈ കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു. ഒരു ടെണ്ടറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെവി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

  • Share this:
    തിരുവനന്തപുരം: ഇടതുപാളയത്തിലേക്ക് ചെക്കേറിയ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ വി തോമസിനെതിരെ (KV Thomas) ആരോപണവുമായി ചെറിയാൻ ഫിലിപ്പ് (Cherian Philip). കെടിഡിസി വക ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം ഒരു മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ 2003 ൽ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ കരാറുണ്ടാക്കിയിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം. തന്റെ പുതിയ യൂട്യൂബ് ചാനലായ 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പരിപാടിയിലൂടെയാണ് വെളിപ്പെടുത്തൽ.

    64 ആഡംബര നൗകകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിന് മലേഷ്യൻ കമ്പനിയുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറിൽ ഏർപ്പെട്ടത്. ഈ കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു. ഒരു ടെണ്ടറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെവി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. കരാർ പ്രകാരം കെടിഡിസി ക്ക് 25 ശതമാനം ഓഹരി മാത്രം. 40 കോടി രൂപയാണ് മറീന നിർമാണത്തിന്റെ ചെലവ്. ബോൾഗാട്ടി പാലസും ഹോട്ടലുമെല്ലാം കെടിഡിസിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സർക്കാർ സ്വത്തിന് പത്തു കോടി രൂപ മാത്രം വിലയാണിട്ടതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.



    2006 ൽ കെടിഡിസി ചെയർമാൻ ആയപ്പോൾ ഈ കരാർ അവഗണിച്ചു കൊണ്ട് ഈ പ്രോജക്ട് കെടിഡിസിയുടെ ഉടമസ്ഥതയിൽ നേരിട്ടു നടപ്പാക്കിയെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു. നിർമാണ ചുമതല ആഗോള ടെണ്ടർ വിളിച്ച് ഒരു വിദഗ്ധ സമിതിയുടെ പരിശോധന പ്രകാരമാണ് ഷാർജയിലെ ഒരു കമ്പനിയെ ഏല്പിച്ചത്. കേന്ദ്ര സഹായത്തോടെയും ബാങ്ക് വായ്പ എടുത്തുമാണ് പണം സമാഹരിച്ചത്. അനുബന്ധമായി 32 ഡീലക്സ് മുറികളുള്ള മറീന ഹൗസും നിർമിച്ചു. 2008 ൽ മറീനയ്ക്ക് മുഖ്യമന്ത്രി അച്യുതാനന്ദൻ തറക്കല്ലിടുകയും 2010 ൽ പ്രതിരോധ മന്ത്രി എ കെ ആന്റണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തുവെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു.

    Also Read- Liquor Price | മദ്യ വില വര്‍ധനവ് പരിഗണനയില്‍; ജവാൻ ഉത്പാദനം കൂട്ടാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് മൂലം: മന്ത്രി എം.വി ഗോവിന്ദന്‍

    നേരത്തെ സിപിഎമ്മുമായി അടുക്കുന്നതിനെതിരെ കെ വി തോമസിന് ചെറിയാൻ ഫിലിപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ''എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോകരുതേ.... ''എന്നാണ് ചെറിയാന്‍ ഫേസ്ബുക്കിൽ കുറിച്ചത്.
    Published by:Rajesh V
    First published: