ഉപതെരഞ്ഞെടുപ്പ്: എറണാകുളം സീറ്റിൽ അവകാശവാദം ഉറപ്പിക്കാൻ കെവി തോമസ് ഡൽഹിയിൽ

ഹൈബി ഈഡൻ എംപിയും മുതിർന്ന നേതാക്കളെ കാണും

news18
Updated: September 23, 2019, 1:36 PM IST
ഉപതെരഞ്ഞെടുപ്പ്: എറണാകുളം സീറ്റിൽ അവകാശവാദം ഉറപ്പിക്കാൻ കെവി തോമസ് ഡൽഹിയിൽ
കെ വി തോമസ്
  • News18
  • Last Updated: September 23, 2019, 1:36 PM IST
  • Share this:
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിലുള്ള അവകാശവാദം ഉറപ്പിക്കാൻ കെ.വി തോമസ് ഡൽഹിയിൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് കെവി തോമസിനെ ഒഴിവാക്കിയിരുന്നു. തുടർന്നാണ്, ലോക്സഭ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർഥിയായത്.

എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ഒഴിവാക്കിയതിന് പിന്നാലെ അർഹമായ പരിഗണന നൽകാമെന്ന് മുകുൾ വാസ്നിക് കെ.വി തോമസിന് ഉറപ്പു നൽകിയിരുന്നു. മുകുൾ വാസ്‌നിക്കുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ കെ.വി തോമസ് ഇക്കാര്യം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഹൈബി ഈഡൻ എംപിയും മുതിർന്ന നേതാക്കളെ കാണും. ഡൽഹിയിൽ എത്തിയിട്ടുള്ള ഉമ്മൻ ചാണ്ടിയുമായും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും.

First published: September 23, 2019, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading